ചിക്കാഗോ മലയാളി അസോസിയേഷന്‍ 40-ാം വാര്‍ഷികം ആഘോഷിക്കുന്നു

posted Apr 7, 2011, 11:49 PM by Knanaya Voice
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ ചിക്കാഗോ മലയാളി അസോസിയേഷന്റെ 40-ാം വാര്‍ഷികം വിവിധങ്ങളായ  പരിപാടികളോടെ ആഘോഷിക്കുന്നു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ ഏപ്രില്‍ 16-ാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സുപ്രസിദ്ധ സിനിമാതാരം മനോജ് കെ. ജയന്‍ ട്രിനിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്‍  മുന്‍ പ്രസിഡന്റ് സ്റാന്‍ലി കളരിക്കമുറി 40-ാം വാര്‍ഷിക ആഘോഷങ്ങളുടെ ചെയര്‍മാന്‍ ആയിരിക്കും. സെമിനാറുകള്‍, ചര്‍ച്ചാ ക്ളാസ്സുകള്‍ തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ക്ക് കമ്മറ്റി രൂപംനല്‍കിവരുന്നു. 40-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടന വേളയിലേക്ക് ചിക്കാഗോയിലെ മുഴുവന്‍ മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നു.

ജോര്‍ജ് തോട്ടപ്പുറം
Comments