ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷപരിപാടികള്‍ ജനുവരി 8-ം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍വച്ച് നടത്തപ്പെടുന്നതാണ്. ചിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് കോര്‍ എപ്പിസ്ക്കോപ്പാ സ്ക്കറിയ തേലപ്പള്ളില്‍ ക്രിസ്മസ് -പുതുവത്സര സന്ദേശം നല്‍കും. തുടര്‍ന്ന് ചിക്കാഗോയിലെ പ്രശസ്തരായ നൃത്തകലാലയങ്ങളുടെയും, വിവിധ അക്കാദമികളുടെയും നേതൃത്വത്തില്‍ നൂറുകണക്കിന് കലാകാരന്മാരേയും, കലാകാരികളേയും സംഘടിപ്പിച്ചുകൊണ്ട് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നടത്തപ്പെടും. ചിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്മസ് -പുതുവത്സര ആഘോഷപരിപാടികളിലേക്ക് എല്ലാ മലയാളികളേയും പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പ്രത്യേകമായി ക്ഷണിക്കുന്നു. ആഘോഷ പരിപാടികള്‍ക്ക് സണ്ണി വള്ളിക്കളം, ജോര്‍ജ് തോട്ടപ്പുറം, ആഷ്ലി ജോര്‍ജ്, ജോജോ വെങ്ങാന്തറ, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, അഗസ്റിന്‍ കരികുറ്റി, റോയി നെടുങ്ങോട്ടില്‍, സ്റാന്‍ലി കളരിക്കമുറി, ലെജി പട്ടരുമഠത്തില്‍, ജെയിംസ് കട്ടപ്പുറം, ടോമി അമ്പേനാട്ട്, ജോഷി വള്ളിക്കളം, രഞ്ജന്‍ എബ്രഹാം, നാരായണന്‍ കുട്ടപ്പന്‍, സാബു കട്ടപ്പുറം, ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍, അലക്സ് പായിക്കാട്ട്, ലീലാ ജോസഫ്, ജെസ്സി റിന്‍സി, ബ്രിജിറ്റ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും. ടോമി അമ്പേനാട്ടും ലീലാ ജോസഫുമാണ് ആഘോഷകമ്മറ്റിയുടെ കണ്‍വീനറും ജോ.കണ്‍വീനറും.
ജോര്‍ജ് തോട്ടപ്പുറം
|