ചിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു

posted Jan 11, 2011, 12:49 AM by Knanaya Voice
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തപ്പെട്ടു. ജനുവരി 8-ം തീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍വെച്ചാണ് ആഘോഷപരിപാടികള്‍ നടത്തപ്പെട്ടത്. ചിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ്  റവ. ഫാ. സ്ക്കറിയാ തോലാപ്പള്ളി കോര്‍ എപ്പിസ്ക്കോപ്പാ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയും, ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കുകയും ചെയ്തു. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോര്‍ജ് തോട്ടപ്പുറം സ്വാഗതവും, ജോ. ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ കൃതജ്ഞതയും പറഞ്ഞു. അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പി.ഒ. ഫിലിപ്പ് ആശംസ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു. ടോമി അമ്പേനാട്ട് എം.സി.യായിരുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന  ധനസമാഹരണ പരിപാടിയുടെ ആദ്യടിക്കറ്റ് വില്പന ട്രൈ സിറ്റി റേഡിയോളജിയുടെ ഉടമ ഡോ. ബിനു ഫിലിപ്പ്, ഡോ. സിബില്‍ ഫിലിപ്പ് എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് റവ. ഫാ. സ്ക്കറിയാ തോലാപ്പള്ളി കോര്‍ എപ്പിസ്ക്കോപ്പാ നിര്‍വഹിച്ചു. സ്റാന്‍ലി കളരിക്കമുറിയില്‍ ധനശേഖരണ പരിപാടികളുടെ കണ്‍വീനറായിരുന്നു. ലെജി പട്ടരുമഠത്തില്‍, കോ.കണ്‍വീനര്‍ ആണ്. എബനി റെസ്റോറന്റ്, ടോമി നെല്ലാമറ്റം, ജോസഫ് ചാമക്കാല, മാദാദാസ് ഒറ്റത്തൈയ്ക്കല്‍, ആന്‍ഡ്രൂസ് തോമസ്, എന്നിവര്‍ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികള്‍ക്ക്  സ്പോണ്‍സര്‍മാരായിരുന്നു. ആഘോഷപരിപാടികളോടനുബന്ധിച്ച് സംഘടിപ്പിച്ച കലാപരിപാടികളില്‍ നൂറുകണക്കിന് കലാകാരന്മാരും, കലാകാരികളും പങ്കെടുത്തു. വിവിധ നൃത്തകലാലയ മാസ്റര്‍മാരായ തോമസ് ഒറ്റക്കുന്നേല്‍, ജിനു വര്‍ഗീസ്, ലാലു പാലമറ്റം എന്നിവര്‍ ഉള്‍പ്പെടെ ബാബു മാത്യു ടീം അവതരിപ്പിച്ച കരോള്‍ ഗാനാലാപനവും, ഓക്ലോണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഡോ. സിബില്‍ സിനില്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ നേറ്റിവിറ്റിഷോയും, സെന്റ് തോമസ് ക്നാനായ യാക്കോബെറ്റ് ചര്‍ച്ച്, സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് അവതരിപ്പിച്ച പരിപാടികളും കലാമേന്മയുടെ കാര്യത്തില്‍ ഒത്തിരി പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. കലാപരിപാടികള്‍ക്ക് ടോമി അമ്പേനാട്ട് കണ്‍വീനറും, ലീലാ ജോസഫ് കോ.കണ്‍വീനറുമായിരുന്നു. അനീസ്സാ വാച്ചാച്ചിറ, സിന്ധ്യാ നെടിയകാലായില്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് എം.സി.മാരായിരുന്നു. ലീലാ ജോസഫ് കലാസന്ധ്യയ്ക്ക് കൃതജ്ഞത പറഞ്ഞു. സണ്ണി വള്ളിക്കളം, ജോജോ വെങ്ങാന്തറ, ആഷ്ലി ജോര്‍ജ്, അഗസ്റിന്‍ കരികുറ്റി, ജെയിംസ് കട്ടപ്പുറം, റോയി നെടുങ്ങോട്ടില്‍, രഞ്ജന്‍ എബ്രഹാം, സാബു കട്ടപ്പുറം, ജസ്സി റിന്‍സി,  ബ്രിഡ്ജിറ്റ് ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്റ്റേജും രംഗസജ്ജീകരണവും നിര്‍വഹിച്ചത് നാരായണന്‍ കുട്ടപ്പനും, സൌണ്ട് & ലൈറ്റ് ജേക്കബ് ചിറയത്തും നിര്‍വഹിച്ചു.
ജോര്‍ജ് തോട്ടപ്പുറം
Comments