ചിക്കാഗോ മലയാളി അസോസിയേഷന്റെ ‍പ്രവര്‍ത്തനോദ്ഘാടനം നവം20ന്

posted Nov 11, 2010, 4:32 AM by knanaya news   [ updated Nov 11, 2010, 7:19 AM by Saju Kannampally ]
 
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 20-ം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍വച്ച് നടത്തപ്പെടുന്നതാണ്. പ്രവര്‍ത്തനോദ്ഘാടനത്തോടൊപ്പം കേരളപ്പിറവി ദിനാഘോഷവും നടത്തപ്പെടും. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഇന്ത്യ പ്രസ് ക്ളബ് അഡ്വൈസറി കൌണ്‍സില്‍ ചെയര്‍മാനും, കേരള എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്ററും, ചിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും കൂടിയായ ജോസ് കണിയാലി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. മലയാളി സംഗമം എഡിറ്റര്‍ ജോസ് ചെന്നിക്കര കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം തദവസരത്തില്‍ നിര്‍വഹിക്കും.
ചിക്കാഗോ മലയാളികള്‍ നെഞ്ചിലേറ്റി സ്വന്തമായി കരുതുന്ന ചിക്കാഗോ മലയാളി അസോസിയേഷന്റെ പുതിയ രണ്ടുവര്‍ഷത്തെ തുടക്കത്തിന് ഏവരേയും പ്രത്യേകമായി ക്ഷണിക്കുന്നു. യോഗത്തില്‍ ചിക്കാഗോയിലെ സാമൂഹിക, സാംസ്കാരിക പ്രൊഫഷണല്‍ സംഘടനാനേതാക്കള്‍ ആശംസകള്‍ അര്‍പ്പിക്കും.

                   പ്രവര്‍ത്തനോദ്ഘാടനത്തിനും കേരളപ്പിറവി ആഘോഷങ്ങള്‍ക്കും സണ്ണി വള്ളിക്കളം, ജോര്‍ജ് തോട്ടപ്പുറം, ജോജോ വെങ്ങാന്തറ, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ആഷ്ലി ജോര്‍ജ്, സ്റാന്‍ലി കളരിക്കമുറി, റോയി നെടുങ്ങോട്ടില്‍, ലെജി പട്ടരുമഠത്തില്‍, ജയിംസ് കട്ടപ്പുറം, അഗസ്റിന്‍ കരികുറ്റി, ജോഷി വള്ളിക്കളം, ടോമി അമ്പേനാട്ട്, സാബു കട്ടപ്പുറം, ലീലാ ജോസഫ്, ജെസി റിന്‍സി, ബ്രിജിറ്റ് ജോര്‍ജ്, നാരായണന്‍ കുട്ടപ്പന്‍, ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍, അലക്സ് പായിക്കാട്ട്, രജ്ജന്‍ എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും.
 
 
ജോര്‍ജ് തോട്ടപ്പുറം

 

Comments