ചിക്കാഗോ: നാല്പതില്‍പ്പരം വര്‍ഷങ്ങള്‍ ചിക്കാഗോ മലയാളി സമൂഹത്തിന്റെ സ്വന്തം സംഘടനയായി പ്രവര്‍ത്തിച്ചുവന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതകള്‍ക്ക് നേതൃത്വത്തില്‍ വരുവാനും, പ്രവര്‍ത്തിക്കുവാനുമായി വിമന്‍സ് ഫോറം ആരംഭിക്കുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ കീഴില്‍ ഒരു വിമന്‍സ് ഫോറം ആരംഭിക്കുക എന്ന സ്വപ്നമാണ് ഈ തീരുമാനം വഴി പൂവണിയുന്നതെന്ന് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി രൂപീകൃതമായ മലയാളി സംഘടനകളില്‍ ഒന്നായ ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും മറ്റ് സംഘടനകള്‍ക്ക് മാതൃകയാണ്. വനിതകള്‍ക്ക് അവര്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും, ധൈര്യമായി തീരുമാനങ്ങള്‍ എടുത്ത് സമൂഹത്തിന്റെ മുഖ്യധാരയില്‍ പങ്കാളികളാകാനും ഈ തീരുമാനം വഴി സാധിക്കും. മികച്ച സംഘാടകയും, ചിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ് മെമ്പറുമായ ജസ്സി റിന്‍സിയാണ് വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍. ചിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലും താമസിക്കുന്ന വനിതകളുടെ യോഗം വിളിച്ചുകൂട്ടി ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോര്‍ജ് തോട്ടപ്പുറം റിപ്പോര്‍ട്ടും, ജോ.സെക്രട്ടറി ജോജോ വെങ്ങാന്തറ നന്ദിയും പറഞ്ഞു. ട്രഷറര്‍ ആഷ്ലി ജോര്‍ജ്, ജോ.ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സ്റാന്‍ലി കളരിക്കമുറി, റോയി നെടുങ്ങാട്ടില്‍, നാരായണന്‍ കുട്ടപ്പന്‍, രഞ്ജന്‍ എബ്രഹാം, ജോസ് സൈമണ്‍, മുണ്ടേപ്ളാക്കില്‍, ആലക്സ് പായിക്കാട്ട്, ബ്രിജിറ്റ് ജോര്‍ജ് എന്നിവര്‍ ബോര്‍ഡ് യോഗത്തില്‍ പ്രസംഗിച്ചു.
ജോര്‍ജ് തോട്ടപ്പുറം
|