ചിക്കാഗോ മലയാളി റേഡിയോഗ്രാഫേഴ്സ് ക്രിസ്മസ് - പുതുവത്സര ആഘോഷം ജനുവരി 15 ന്

posted Dec 31, 2010, 11:28 PM by Knanaya Voice   [ updated Jan 1, 2011, 9:03 AM by Saju Kannampally ]
ചിക്കാഗോ: ചിക്കാഗോ മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന്‍ (എം.ആര്‍.എ.) ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 15-ം തീയതി ശനിയാഴ്ച നടത്തപ്പെടുന്നതാണ്. മേട്ടല്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ദൈവാലയ ഓഡിറ്റോറിയത്തില്‍വെച്ചാണ് ആഘോഷപരിപാടികള്‍ നടത്തപ്പെടുന്നത്. ജനുവരി 15-ം തീയതി ശനിയാഴ്ച  വൈകിട്ട് 6 മണിക്ക് പ്രസിഡന്റ് ജോസഫ് വിരുത്തിക്കുളങ്ങരയുടെ നേതൃത്വത്തില്‍  നടത്തപ്പെടുന്ന ആഘോഷപരിപാടികളില്‍ ചിക്കാഗോയുടെ പ്രാന്തപ്രദേശങ്ങളിലുള്ള എല്ലാ റേഡിയോഗ്രാഫേഴ്സും സംബന്ധിക്കും. ആഘോഷപരിപാടികളോട് അനുബന്ധിച്ച് നടത്തപ്പെടുന്ന കലാപരിപാടികള്‍ക്ക് ചാക്കോ മറ്റത്തിപറമ്പില്‍, ജിജി കുന്നത്തുകിഴക്കേതില്‍, ജോസ്മി ഇടുക്കുതറ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് സെക്രട്ടറി ജിതേഷ് ചുങ്കത്ത് അറിയിച്ചു. ക്രിസ്മസ് പുതുവത്സരാഘോഷച്ചടങ്ങില്‍  എല്ലാ റേഡിയോഗ്രാഫേഴ്സും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ജോസഫ് വിരുത്തിക്കുളങ്ങര അഭ്യര്‍ത്ഥിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പുതുവത്സരാഘോഷപരിപാടികളോടുചേര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും.
ജോര്‍ജ് തോട്ടപ്പുറം

 

Comments