ചിക്കാഗോ: പ്രഥമ പ്രവാസി ക്നാനായ കത്തോലിക്കാ ഇടവകയായ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ പള്ളിയിലെ ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ചു. തമ്പി ചെമ്മാച്ചേല്‍, മത്യാസ് പുല്ലാപ്പള്ളില്‍ എന്നിവരാണ് കോര്ഡിനേറ്ററര്മാര്. വികാരി. മോണ്‍. അബ്രാഹം മുത്തോലത്ത് ഉണ്ണീശോയുടെ തിരുസ്വരൂപം വെഞ്ചരിക്കുകയും കൂടാരയോഗപ്രതിനിധികള് ഏറ്റുവാങ്ങുകയും ചെയ്തു. ഇടവക ട്രസ്റിമാരായ ജോയി വാച്ചാച്ചിറ, ഫിലിപ്പ് കണ്ണോത്തറ, അലക്സ് കണ്ണച്ചാന്‍പറമ്പില്‍, സണ്ണി മുത്തോലത്ത്, പി.ആര്.ഒ. ജോസ് കണിയാലി, സെക്രട്ടറി ജോസ് താഴത്തുവെട്ടത്ത്, കൂടാരയോഗ പ്രതിനിധികളായ റ്റോമി പതിയില്‍, ജോയി കുടശ്ശേരില്‍, ജോയി വരകാലായില്‍, മോനായി മാക്കീല്‍, മജോ ഓട്ടപ്പള്ളില്‍, ജിമ്മി മുകളേല്‍, സാബു പടിഞ്ഞാറേല്, തോമസ് ഐക്കരപറമ്പില്‍, സാബു ഇലവുങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്രിസ്തുമസ് കരോള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജോസ് കണിയാലി |