ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ രൂപതാ ദശാബ്ദി ഉദ്ഘാടനം

posted Jan 18, 2011, 9:58 PM by Saju Kannampally   [ updated Jan 18, 2011, 10:10 PM ]
 


ചിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ ദശാബ്ദിയുടെ ഇടവകതല ഉദ്ഘാടനം ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട്  ക്നാനായ കാത്തലിക് ഇടവകയില്‍ ജനുവരി 23 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിക്കും. അന്നേദിവസം നടത്തപ്പെടുന്ന
വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാള്‍ കുര്‍ബാനയില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, വികാരി മോണ്‍. അബ്രാഹം മുത്തോലത്ത് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. പേരൂര്‍ ഇടവകാംഗങ്ങളാണ് തിരുനാള്‍ പ്രസുദേന്തിമാര്‍. ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികളെയും മാതാപിതാക്കളെയും ബിഷപ്പ് സന്ദര്‍ശിക്കുന്നതും അനുഗ്രഹസന്ദേശം നല്‍കുന്നതുമാണ്. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ഇടവക സന്ദര്‍ശനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് ട്രസ്റിമാരായ ജോയി വാച്ചാച്ചിറ, അലക്സ് കണ്ണച്ചാംപറമ്പില്‍, ഫിലിപ്പ് കണ്ണോത്തറ, സണ്ണി മുത്തോലത്ത്, പി.ആര്‍.ഒ. ജോസ് കണിയാലി, സെക്രട്ടറി ജോസ് താഴത്തുവെട്ടത്ത് എന്നിവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജോസ് കണിയാലി



Comments