ചിക്കാഗോ സേക്രട്ട്ഹാര്‍ട്ട് ഇടവകയില്‍ സകല വിശുദ്ധരുടെയും ദിനം ആചരിച്ചു

posted Nov 1, 2010, 7:36 AM by Saju Kannampally   [ updated Nov 1, 2010, 7:41 AM ]
ചിക്കാഗോ സേക്രട്ട്ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയില്‍ സകല വിശുദ്ധരുടെയും ദിനാചരണത്തില്‍ പങ്കെടുത്ത മതബോധന സ്ക്കൂള്‍ അദ്ധ്യാപകരും കുട്ടികളും സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ. ഡോ. റോയി കടുപ്പില്‍, ഇടവക അസിസ്റന്റ് വികാരി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് എന്നിവരോടൊപ്പം
 
ചിക്കാഗോ: പ്രഥമ പ്രവാസി ക്നാനായ കാത്തോലിക്കാ ഇടവകയായ ചിക്കാഗോ സേക്രട്ട്ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവക ഒക്ടോബര്‍ 31 സകല വിശുദ്ധരുടെയും ദിനമായി ആചരിച്ചു. ഇടവകയിലെ മതബോധനസ്കൂളും, യൂത്ത് മിനിസ്ട്രിയുമാണ് ദിനാചരണത്തിന് നേതൃത്വം നല്‍കിയത്. വിശുദ്ധരായ തോമാശ്ളീഹാ, കന്യകാമറിയം, മിഖായേല്‍ മാലാഖ, ഡോണ്‍ബോസ്ക്കോ, പത്താംപീയൂസ്, അല്‍ഫോന്‍സാമ്മ, റോസ് എന്നിവരുടെ വേഷവിധാനങ്ങള്‍ ധരിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മതബോധന സ്കൂളിലെ കുട്ടികള്‍ ഘോഷയാത്രയായി പള്ളിയില്‍ പ്രവേശിച്ചു.  അസിസ്റന്റ് വികാരി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് ദിവ്യബലി അര്‍പ്പിച്ചു.
സകല വിശുദ്ധരുടെയും ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ. ഡോ.റോയി കടുപ്പില്‍ സന്ദേശം നല്‍കി. മതബോധന സ്കൂളിനെ പ്രതിനിധീകരിച്ച് സാബു മുത്തോലത്ത് പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. മതബോധന സ്കൂള്‍ അദ്ധ്യാപകരായ ജോണി തെക്കേപറമ്പില്‍, സാബു മുത്തോലത്ത്, ജോണ്‍ കരമാലില്‍, ബീന ഇണ്ടിക്കുഴി, സിജു ചെറുമണത്ത്, റ്റോണി പുല്ലാപ്പള്ളി, സിജി പണയപ്പറമ്പില്‍, ജോജോ പരുമനത്തേട്ട് എന്നിവര്‍ ദിനാചരണത്തിന് നേതൃത്വം നല്‍കി.

 ജോസ് കണിയാലി.


 

Comments