ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ ശതാബ്ദി ബൈബിള്‍ ക്വിസ് - 2011

posted Dec 31, 2010, 10:36 AM by Saju Kannampally   [ updated Dec 31, 2010, 10:44 AM ]
ചിക്കാഗോ: സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയില്‍ കുട്ടികള്‍ക്കായി ബൈബിള്‍ ക്വിസ് മത്സരം നടത്തുന്നു. ജനുവരി 2-ാം തീയതി ഞായറാഴ്ച രാവിലെ 11.30 മുതല്‍ 1.30 വരെയാണ് മത്സരം. "ശതാബ്ദി ബൈബിള്‍ ക്വിസ് - 2011'' എന്ന പേരില്‍ നടത്തപ്പെടുന്ന ഈ പ്രോഗ്രാമിന് ഇടവകയിലെ മതബോധന സ്ക്കൂള്‍ അദ്ധ്യാപകര്‍ നേതൃത്വം നല്‍കും. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ചിരിക്കുന്നു. മൂന്നു മുതല്‍ അഞ്ചു വരെ അംഗങ്ങളടങ്ങിയ ടീമിന് ഒരു ലീഡറെയും എടുക്കേണ്ടതാണ്. ടീം ലീഡര്‍മാര്‍ ജോണി തെക്കേപറമ്പില്‍, സാബു മുത്തോലത്ത്, ജോജോ പരുമനത്തേട്ട് എന്നിവരുടെ പക്കല്‍ പേര് രജിസ്റര്‍ ചെയ്യണം. ബൈബിള്‍ ക്വിസ് കോര്‍ഡിനേറ്റര്‍ ജോജോ പരുമനത്തേട്ട് ആണ്. തൊമ്മന്‍ പുത്തന്‍പുരയില്‍, ഷോണ്‍ തെക്കേപറമ്പില്‍, ജോബിന്‍ ഐക്കരപറമ്പില്‍ എന്നിവര്‍ ക്വിസ് മോഡറേറ്റര്‍മാരായിരിക്കും. ചിന്നു വാച്ചാച്ചിറ, ചിന്നു ഇലവുങ്കല്‍, നീതു എള്ളങ്കയില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട് : ജോസ് കണിയാലി

Comments