ചിക്കാഗോ: പ്രഥമ പ്രവാസി ക്നാനായ കത്തോലിക്കാ ഇടവകയായ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയില്‍ വിമന്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ കൂടാരയോഗങ്ങളുടെ സഹകരണത്തോടെ താങ്ക്സ് ഗിവിംഗ്ദിനം ആഘോഷിച്ചു. കുടുംബജീവിതത്തിന്റെ ശക്തിസ്രോതസ്സായ സ്ത്രീ സമൂഹം ഇടവകയിലെ താങ്ക്സ്ഗിവിംഗ് ദിനം സമുചിതമായി ആഘോഷിക്കുവാന്‍ മുന്നോട്ടുവന്നതില്‍ ഫാ. വില്‍സണ്‍ തോമസ് വിമന്‍സ് മിനിസ്ട്രിയെ അഭിനന്ദിച്ചു. താങ്ക്സ് ഗിവിംഗ്ദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഫാ. വില്‍സണ്‍. കോര്‍ഡിനേറ്റര്‍ ഡോളി പുത്തന്‍പുരയില്‍ സ്വാഗതവും, ഷീബാ മുത്തോലത്ത് കൃതജ്ഞതയും പറഞ്ഞു. കോ- കോര്‍ഡിനേറ്റര്‍ ഡെന്നി പുല്ലാപ്പള്ളില്‍ എം.സി. ആയിരുന്നു. ഇടവക ട്രസ്റി കോര്‍ഡിനേറ്റര്‍ ജോയി വാച്ചാച്ചിറ താങ്ക്സ് ഗിവിംഗ് ദിനസന്ദേശം നല്‍കി. ആഘോഷ പരിപാടികള്‍ക്ക് സിസ്റര്‍ സേവ്യര്‍, സിസ്റര്‍ ജെസ്സീന, വിമന്‍സ് മിനിസ്ട്രി ഭാരവാഹികളായ ഡോളി പുത്തന്‍പുരയില്‍, ഡെന്നി പുല്ലാപ്പള്ളില്‍, ഗ്രേസി വാച്ചാച്ചിറ, ഷീബാ മുത്തോലത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജോസ് കണിയാലി
|