ചിക്കാഗോ: പ്രഥമ പ്രവാസി ക്നാനായ കാത്തലിക് ഇടവകയായ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയുടെ അസിസ്റന്റ് വികാരി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിന് ഇടവക സമൂഹം സ്നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി. ഹൂസ്റണ്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍, സാന്‍ അന്റോണിയോ ക്നാനായ ഇടവക വികാരി എന്നീ നിലകളിലേക്കാണ് പുതിയ നിയമനം. വേദനിക്കുന്നവരെ ആശ്വസിപ്പിക്കുവാനും നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുവാനും അങ്ങനെ നല്ല മനസ്സിന്റെ ഉടമകളായി മാറുവാനും മറുപടിപ്രസംഗത്തില്‍ ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് ഇടവക സമൂഹത്തെ ആഹ്വാനം ചെയ്തു. കഴിഞ്ഞ കാലയളവില്‍ നല്‍കിയ സ്നേഹത്തിനും സഹായസഹകരണങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇടവകയുടെ ഉപഹാരം ജോണ്‍ ക്ളാക്കിയില്‍, ജേക്കബ് പുല്ലാപ്പള്ളില്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. ട്രസ്റി കോര്‍ഡിനേറ്റര്‍ ജോയി വാച്ചാച്ചിറ പ്രസംഗിച്ചു. ഇടവക പി.ആര്‍.ഒ. ജോസ് കണിയാലി ആയിരുന്നു എം.സി. ട്രസ്റിമാരായ സണ്ണി മുത്തോലത്ത്, ഫിലിപ്പ് കണ്ണോത്തറ, സെക്രട്ടറി ജോസ് താഴത്തുവെട്ടത്ത് എന്നിവരും സന്നിഹിതരായിരുന്നു. റിപ്പോര്‍ട്ട്: ജോസ് കണിയാലി |