ചിക്കാഗോ: സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയിലെ ക്രിസ്മസ് തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 ന് വെള്ളിയാഴ്ച രാത്രി 8 മണിയ്ക്ക് ആരംഭിക്കും. തുടര്‍ന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. 25 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കുര്‍ബാന. ഡിസംബര്‍ 31 ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് കുര്‍ബാനയും തുടര്‍ന്ന് ആരാധനയും ഉണ്ടായിരിക്കും. ജനുവരി ഒന്നിന് രാവിലെ 10 മണിക്കായിരിക്കും ദിവ്യബലി. തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി മോണ്‍. അബ്രാഹം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. ഇടവകയിലെ ക്രിസ്മസ്-പുതുവത്സര ആഘോഷ ക്രമീകരണങ്ങള്‍ക്ക് ട്രസ്റിമാരായ ജോയി വാച്ചാച്ചിറ, സണ്ണി മുത്തോലത്ത്, അലക്സ് കണ്ണച്ചാംപറമ്പില്‍, ഫിലിപ്പ് കണ്ണോത്തറ, പി.ആര്‍.ഒ. ജോസ് കണിയാലി, സെക്രട്ടറി ജോസ് താഴത്തുവെട്ടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ജോസ് കണിയാലി |