ചിക്കാഗോ സേക്രട്ട്ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയുടെ ഭാരവാഹികളായ ജോസ് താഴത്തുവെട്ടം, ജോസ് കണിയാലി, സണ്ണി മുത്തോലത്ത്, അലക്സ് കണ്ണച്ചാംപറമ്പില്‍, ജോയി വാച്ചാച്ചിറ, ഫിലിപ്പ് കണ്ണോത്തറ എന്നിവര്‍ വികാരി മോണ്‍ അബ്രഹാം മുത്തോലത്തിനോടൊപ്പം.
ചിക്കാഗോ: പ്രഥമ പ്രവാസി ക്നാനായ കത്തോലിക്കാ ഇടവകയായ സേക്രട്ട്ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിക്ക് പുതിയ ഭരണസമിതി നിലവില്‍ വന്നു. ജോയി വാച്ചാച്ചിറ (കോര്‍ഡിനേറ്റര്‍), അലക്സ് കണ്ണച്ചാംപറമ്പില്‍, ഫിലിപ്പ് കണ്ണോത്തറ, സണ്ണി മുത്തോലത്ത് എന്നിവരാണ് പുതിയ ട്രസ്റിമാര്‍. ജോസ് താഴത്തുവെട്ടത്ത്
സെക്രട്ടറിയും ജോസ് കണിയാലി പി.ആര്‍.ഒ.യുമാണ്. ജോണി തെക്കേപറമ്പില്‍ ഡി.ആര്‍.ഇ. കോമണ്‍ കോര്‍ഡിനേറ്ററാണ്. കുര്യന്‍ തൊട്ടിച്ചിറ സി.പി.എ. ആയിരിക്കും ഓഡിറ്റര്‍. വിവിധ മിനിസ്ട്രികള്‍ക്ക് റ്റോമി കുന്നശ്ശേരി, കുര്യന്‍ നെല്ലാമറ്റം, ഡോളി പുത്തന്‍പുരയില്‍, അലക്സാണ്ടര്‍ പാറക്കല്‍, സിജു ചെറുമണത്ത്, ജോണ്‍ ക്ളാക്കിയില്‍, അന്നമ്മ തെക്കേപറമ്പില്‍, സണ്ണി തെക്കേപറമ്പില്‍, സണ്ണി ചാത്തമ്പടം, സജി മാലിത്തുരുത്തേല്‍, തമ്പിച്ചന്‍ ചെമ്മാച്ചേല്‍, മത്യാസ് പുല്ലാപ്പള്ളി, ജെനി കണ്ണോത്തറ, സാബു ഇലവുങ്കല്‍, സജി ഇറപുറം, ജോജോ പരുമനത്തേട്ട്, തങ്കമ്മ നെടിയകാലാ, റെജിന മടയനകാവില്‍, റോയി കണ്ണോത്തറ, ജോയി നെടിയകാലായില്‍, ജോയി മുതുകാട്ടില്‍, ഗ്രേസി വാച്ചാച്ചിറ, സാബു മുത്തോലത്ത്, ഫിലിപ്പ് പുത്തന്‍പുരയില്‍, സൂരജ് കോലടിയില്‍, വല്‍സ തെക്കേപറമ്പില്‍, ബേബി കാരിക്കല്‍, അബിന്‍ കുളത്തില്‍കരോട്ട്, ഫെമിയ പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ വിവിധ സബ് കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കും. ഇടവകയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ അഗാപ്പെമൂവ്മെന്റിന്റെ ഭാരവാഹികള്‍ വികാരി മോണ്‍. അബ്രഹാം മുത്തോലത്ത് (പ്രസിഡന്റ്), ബിനോ മച്ചാനിക്കല്‍ (സെക്രട്ടറി), സണ്ണി തെക്കേപറമ്പില്‍ (ട്രഷറര്‍) എന്നിവരാണ്. ഇടവക ബുള്ളറ്റിന്റെ ചാര്‍ജ്ജ് അഡ്വ. സാജു കണ്ണമ്പള്ളിക്കാണ്. സീറോ മലബാര്‍ രൂപതാ പാസ്ററല്‍ കൌണ്‍സില്‍ അംഗങ്ങളായി ജസീന്ത കട്ടപ്പുറം, സാബു മുത്തോലത്ത്, ജോര്‍ജ് തോട്ടപ്പുറം എന്നിവരെ നിയമിച്ചു. ജോണ്‍ ഇലക്കാട്ട്, ബീന ഇണ്ടിക്കുഴി, മാത്യു മാപ്ളേട്ട് എന്നിവര്‍ എക്യുമെനിക്കല്‍ കമ്മറ്റി അംഗങ്ങളാണ്. മാത ദാസ് ഒറ്റത്തൈക്കല്‍, രാജു കാഞ്ഞിരത്തിങ്കല്‍, ജോസ് പിണര്‍ക്കയില്‍, മത്തച്ചന്‍ ചെമ്മാച്ചേല്‍, ടോണി പുല്ലാപ്പള്ളി എന്നിവര്‍ വിവിധ മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കും. ഇടവകയുടെ കൂടാരയോഗങ്ങളുടെ പ്രതിനിധികളായി സൈമണ്‍ കട്ടപ്പുറം, ലിസി തെക്കേപറമ്പില്‍, ജോയി വരകാലായില്‍, സജി മുല്ലപ്പള്ളി, തങ്കമ്മ നെടിയകാലായില്‍, ഡെന്നി പുല്ലാപ്പള്ളില്‍, ലെയ്സണ്‍ ചങ്ങമ്മൂലയില്‍, ജോസ് പിണര്‍ക്കയില്‍ എന്നിവരെയും നിയമിച്ചു. പുതിയ ഭാരവാഹികള്‍ വികാരി മോണ്‍. അബ്രഹാം മുത്തോലത്തിന്റെ പ്രാര്‍ത്ഥനാ ശുശ്രൂഷയോടെ ജൂലൈ 11 ന് നേതൃത്വമേറ്റെടുത്തു. ജോസ് കണിയാലി
|