ചിക്കാഗോ: സേക്രട്ട്ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയിലെ വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി ബേബി കാരിക്കലിനേയും സെക്രട്ടറിയായി ജേക്കബ് വഞ്ചിപ്പുരക്കലിനേയും തെരഞ്ഞെടുത്തു. ജെയ്മോന് പടിഞ്ഞാറേല് (വൈസ് പ്രസിഡന്റ്), സേവ്യര്‍ മടയനകാവില്‍ (ജോയിന്റ് സെക്രട്ടറി), റ്റോമി പതിയില്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. വികാരി മോണ്‍. അബ്രഹാം മുത്തോലത്ത്, അസിസ്റന്റ് വികാരി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് എന്നിവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചു. സൊസൈറ്റിയില്‍ രഹസ്യപിരിവായി കിട്ടുന്ന തുകകള്‍
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി തുടര്‍ന്നും
വിനിയോഗിക്കുന്നതാണ്. ഇടവകയിലെ ജനങ്ങള്‍ സംഭാവനയായി നല്കുന്ന വസ്ത്രങ്ങള്‍, ഷൂസ്, ടിന്‍ഫുഡ് എന്നിവ സമാഹരിച്ച് ദാരിദ്യ്രമനുഭവിക്കുന്നവര്ക്ക് വിതരണം ചെയ്യുവാനും യോഗം തീരുമാനിച്ചു.
ജോസ് കണിയാലി |