ചിക്കാഗോ സെന്റ്‌മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദൈവാലയം കൂദാശ ചെയ്യപ്പെട്ടു

posted Jul 18, 2010, 3:04 PM by Saju Kannampally   [ updated Jul 19, 2010, 11:27 AM by Anil Mattathikunnel ]

Photos By Jinson Mathirampuzha - Maria Digitals

ചിക്കാഗോ: ക്‌നാനായ കത്തോലിക്കര്‍ക്കു വേണ്ടി ചിക്കാഗോയില്‍ വാങ്ങിയ രണ്ടാമത്തെ ദൈവാലയം പരിശുദ്ധ മാതാവിന്റെ നാമധേയത്ത്വത്തില്‍ ആയിരത്തി അഞ്ഞൂറിലധികം വരുന്ന ക്നാനായ മക്കളെയും ക്നാനായ വോയിസ് ലൈവ് ടെലകാസ്ടിലൂടെ ലോകമെമ്പാടുമുള്ള ക്നാനായ സമുധായാംഗങ്ങളെയും സാക്ഷി നിര്‍ത്തി  കൂദാശ ചെയ്ത്   ഇടവക ജനങ്ങള്‍ക്കു വേണ്ടി സമര്‍പ്പിച്ചു.  കൂദാശ കര്‍മ്മങ്ങള്‍ക്ക്‌  കോട്ടയം അതിരൂപതാ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, സെന്റ്‌  തോമസ്‌ സീറോ മലബാര്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയാത്ത്‌, കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരി എന്നിവര്‍ ചേര്‍ന്ന്‌  നേതൃത്വം നല്‌കി.
ഇടവക വികാരി മോണ്‍സിഞ്ഞോര്‍ എബ്രഹാം മുത്തോലത്തിന്റെയും ഇടവക ജനങ്ങളുടെയും ശ്രമഫലമായി സ്വന്തമാക്കപ്പെട്ട ദൈവാലയത്തിന്റെ സമര്‍പ്പണ കര്‍മ്മത്തില്‍ വികാരി എബ്രഹാം മുത്തോലത്ത്‌, സെന്റ്‌ തോമസ്‌ രൂപത വികാരി ജനറാള്‍ ജോര്‍ജ്‌ മഠത്തിപറമ്പില്‍, രൂപതാ ചാന്‍സലര്‍ റോയി കടുപ്പില്‍, ,ഫാ. ആന്റണി തുണ്ടത്തില്‍ (കത്തീട്രല്‍ വികാരി), മുന്‍ ചിക്കാഗോ ക്‌നാനായ മിഷന്‍ ഡയറക്‌ടര്‍ സൈമണ്‍ ഇടത്തിപ്പറമ്പില്‍,ഫാ. മാത്യു മണക്കാട്ട്, ഫാ. സ്റ്റീഫന്‍ വെട്ടുവേലി,  ഫാ.ടോമി വട്ടുകുളം ‌ എന്നിവര്‍ പങ്കുചേര്‍ന്നു. സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ വിശിഷ്‌ടാതിഥികളെ ചെണ്ടമേളത്തോടും, താലപ്പൊലി  വാദ്യമേളത്തോടും ദേവാലയാങ്കണത്തില്‍ സ്വീകരിച്ചു തുടര്‍ന്ന്‌ നടന്ന കൂദാശാ കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകാന്‍ നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ ഷിക്കാഗോ ഇടവക സമൂഹത്തിനോട് ഒത്തു ചേര്‍ന്നപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു.  സമര്‍പ്പണ സമ്മേളനത്തിന്റെ  ഉല്‍ഘാടനം  ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ട്‌  നിര്‍വ്വഹിച്ചു . തുടര്‍ന്ന്‌ സമ്മേളന അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌  അങ്ങാടിയാത്ത്‌ സന്ദേശം നല്‌കി. ക്‌നാനായ മിഷന്‍ ഡയറക്‌ടറും വികാരിയുമായ മോണ്‍സിഞ്ഞോര്‍ എബ്രഹാം മുത്തോലത്ത്‌ സമ്മേളനത്തിന്‌ സ്വാഗതം ആശംസിച്ചു. തോമസ്‌ ചാഴിക്കാടന്‍ എം.എല്‍.എ. സിസ്‌റ്റര്‍ മെറിന്‍ എസ്‌.വി.എം. , സിസ്റ്റര്‍ ആനി ജോണ്‍ എസ്‌.ജെ.സി., പ്രൊഫ.ബാബു പൂഴിക്കുന്നേല്‍ സെക്രട്ടറി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌, കെ.സി.എസ്‌.പ്രസിഡണ്ട്‌ മേയമ്മ വെട്ടിക്കാട്ട്‌, ട്രസ്റ്റിമാരായ ബിജു കിഴക്കേകൂറ്റ്‌, പീറ്റര്‍്‌ കുളംങ്ങര, സാബുതറതട്ടേല്‍, ജനറല്‍ കണ്‍വീനര്‍ തമ്പി വിരുത്തികുളങ്ങര, പോള്‍സ്‌ കുളംങ്ങര, സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്‌ കണ്‍വീനേഴ്സ്‌, സെക്രട്ടറി സാജു കണ്ണംപളളി,ജോയ്‌സ്‌ മറ്റത്തിക്കുന്നേല്‍, കോ–സൈനേഴ്സ്‌ ഷാജി എടാട്ട്‌, ഫ്രാന്‍സീസ്‌ കിഴക്കേക്കൂറ്റ്‌, ജോസ്‌ ഐക്കരപറമ്പില്‍,ജയ്‌ബു കുളംങ്ങര, ജോണ്‍ പാട്ടപ്പതി, കെ.സി.എസ്‌.വൈസ്‌ പ്രസിഡണ്ട്‌,  ജോസ്‌ കണിയാലി സേക്രട്ട്‌ ഹാര്‍ട്ട്‌ ചര്‍ച്ച്‌  പി.ആര്‍.ഒ., റോയി നെടുംചിറ സെന്റ്‌ മേരീസ്‌ പി.ആര്‍.ഒ. എന്നിവര്‍ പങ്കെടുത്തു. ഓള്‍ ഇന്ത്യ  കത്തോലിക്കാ കോണ്ഗ്രസ് പ്രധിനിധിയും ക്നാനായ വോയിസ് ഫിനാന്‍സ് മാനേജരുമായ സൈമണ്‍ അറുപുറ, ന്യുസിലാന്റ്റ് ക്നാനായ കാത്തലിക്ക് അസോസിയേഷന്‍ പ്രസി ഡന്റ്  ബിജോമോന്‍ ചെന്നാത്ത് എന്നിവരും ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷിയാകാന്‍ എത്തിയിരുന്നു. യോഗത്തില്‍ വിശിഷ്‌ട സേവനം നടത്തിയവര്‍ പ്ല.ക്ക്‌ നല്‌കി ആദരിക്കുകയും ചെയ്‌തു.

റോയി നെടുംചിറ
Photos By Jinson Mathirampuzha - Maria Digitals
 
 
Comments