ലോകമെമ്പാടുമുളള ക്നാനായ മക്കള്‍ക്കും പ്രത്യേകിച്ച് വടക്കേ അമേരിക്കയിലുളള ക്നാനായക്കാര്‍ക്കും വലിയ അഭിമാനവും സന്തോഷവുമായി ജൂലൈ 18- ന് ചിക്കാഗോയിലെ രണ്ടാമത്തെ ക്നാനായ കത്തോലിക്കരുടെ ദൈവാലയമായ സെന്റ്മേരീസ് ആരാധനാലയം ഇടവക ജനങ്ങള്‍ക്ക് വേണ്ടി സംര്പ്പിക്കപ്പെടുന്നു. സമര്‍പ്പണ കൂദാശ കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ചിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷന് മാര്‍ ജേക്കബ് അങ്ങാടിയാത്ത് , കോട്ടയം രൂപതാ ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരി എന്നിവര്‍ ചേര്‍ന്ന് നേതൃത്വം നല്‍കും.അമേരിക്കയില്‍ കുടിയേറിയ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന വളര്‍ച്ചയ്ക്ക് തുടക്കം കുറിച്ച മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയെ സ്നേഹ പൂര്‍വ്വം സ്മരിച്ചുകൊണ്ട് ഈ പുണ്യകര്മ്മത്തിന് സാക്ഷികളായി ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും വിനയപൂര്‍വ്വം സ്മരിക്കുന്നു. സെന്റ്മേരീസ് ദൈവാലയത്തിന്റെ സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിച്ച കണ്‍വീനേഴ്സ്,കോര്‍ഡിനേറ്റേഴ്സ്,വിവിധ കമ്മറ്റിയംഗങ്ങള്‍, ഇടവകാംഗങ്ങള്‍, അഭ്യുദയാകാംഷികള്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന ട്രസ്റിമാര്‍ എന്നിവര്‍ക്ക് നന്ദിയും ദൈവാനുഗ്രഹവും ആശംസിക്കുന്നു. .റോയി നെടുംചിറ |