ചിക്കാഗോ. ജൂലൈ 18 ന് കൂദാശ ചെയ്യപ്പെട്ട ചിക്കാഗോയിലെ സെന്റ്മേരീസ് ദേവാലയത്തിലെ പരിശുദ്ധ ദൈവ മാതാവിന്റെ പ്രഥമ പ്രധാന ദര്‍ശന തിരുനാള്‍ ആഗസ്റ് 6,7,8 തീയതികളില്‍ ആഘോഷമായി നടത്തപ്പെടുന്നു.
ആഗസ്റ് ആറാം തീയതി വെളളിയാഴ്ച വൈകുന്നേരം 6.30 ന് നടക്കുന്ന കൊടിയേറ്റത്തോടു കൂടി തിരുനാളിന് തുടക്കം കുറിക്കും. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയാത്ത് കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് മിയാവു ബിഷപ്പ് മാര്‍.ജോര്‍ജ് പളളിപറമ്പിലിന്റെ കാര്‍മ്മീകത്വത്തില്‍ ലദീഞ്ഞ് നടക്കും. തുടര്‍ന്ന് 6.45 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് കോട്ടയം അതിരൂപതാ ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മീകത്വം വഹിച്ച് തിരുനാള്‍ സന്ദേശം നല്കും. ബിഷപ്പ് മാര്‍ ജോര്‍ജ് പളളിപറമ്പില്‍ സഹകാര്‍മ്മീകത്വം വഹിക്കും. തുടര്‍ന്ന് ചിക്കാഗോയിലെ രണ്ടു ക്നാനായ ദേവാലയങ്ങളിലെ കൂടാര യോഗങ്ങളുടെ നേതൃത്വത്തില്‍ കലാസദ്യ നടത്തപ്പെടും. ആഗസ്റ് 7 ന് ശനിയാഴ്ച വൈകുന്നേരം ലദീഞ്ഞോടു കൂടി ആരംഭിക്കുന്ന വിശുദ്ധ കുര്ബാനയ്ക്ക് ബിഷപ്പ് മാര്‍ ജോര്‍ജ് പളളിപറമ്പില്‍ മുഖ്യ കാര്‍മ്മീകത്വം വഹിച്ച് സന്ദേശം നല്കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, കപ്പോളോന്‍ വാഴ്ച എന്നിവ നടത്തപ്പെടും. തുടര്‍ന്ന് യുവജനങ്ങളുടെ നേതൃത്വത്തില്‍ കലാമേളയും നടത്തപ്പെടും. ആഗസ്റ് 8 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ലദീഞ്ഞോടു കൂടി ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് ബിഷപ്പ് മാര്‍ ജോര്‍ജ് പളളിപ്പറമ്പില്‍, ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍, വികാരി മോണ്‍സിഞ്ഞോര്‍ എബ്രഹാം മുത്തോലത്ത് എന്നിവര്‍ ചേര്‍ന്ന് നേതൃത്വം നല്കും. മുന്‍ ചിക്കാഗോ ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍ മുഖ്യ തിരുനാള്‍ പ്രദക്ഷിണം നടത്തും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം വാദ്യ ആഘോഷങ്ങളോടെ നടത്തപ്പെടും. കഴുന്ന്, നേര്‍ച്ച സൌകര്യം, അടിമവയ്ക്കല്‍, ലേലം തുടങ്ങിയവയും ഉണ്ടായിരിക്കും. വികാരി ഫാ.എബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തില്‍ ട്രസ്റി കോര്‍ഡിനേറ്റര്‍ ബിജു കിഴക്കേകൂറ്റ് ട്രസ്റിമാരായ പീറ്റര്‍ കുളംങ്ങര, സാബു തറതട്ടേല്‍, സാജു കണ്ണംപളളി, ജോയിസ് മറ്റത്തിക്കുന്നേല്‍, കൂടാര യോഗം കോര്‍ഡിനേറ്റേഴ്സ് ആയ സജി പുതൃക്കയില്‍, സാലി കിഴക്കേകൂറ്റ് എന്നിവര്‍ ചേര്‍ന്ന് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കും. തിരുനാളില്‍ സംബന്ധിച്ച് മാതാവിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏബ്രഹാം മുത്തോലത്ത് ഏവരേയും ക്ഷണിക്കുന്നു. റോയി നെടുംചിറ |