ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലുളള ക്നാനായ കാത്തലിക് റീജിയണിലെ മൂന്നു വൈദീകര്‍ക്ക് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയാത്ത് പ്രഖ്യാപിച്ച സ്ഥലംമാറ്റ ഉത്തരവിന്‍ പ്രകാരം താമ്പാ സേക്രട്ട്ഹാര്‍ട്ട് ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. എബി വടക്കേക്കരയേ അറ്റ്ലാന്റാ ഹോളിഫാമിലി ക്നാനായ കാത്തലിക് ഇടവക വികാരിയായും, അറ്റ്ലാന്റാ ഹോളി ഫാമിലി ക്നാനായ കാത്തലിക് ഇടവക വികാരി ഫാ.സ്റാനി ഇടത്തിപറമ്പിലിനേ സാന്‍ഹൊസേ സെന്റ്മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടറായും,താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവക വികാരിയായി ഫാ. ബിന്‍സ് ചേത്തലിലും നിയമിതരായതായി ക്നാനായ കാത്തലിക് റീജിയന്‍ ഡയറക്ടറും സെന്റ് തോമസ് സീറോ മലബാര്‍ വികാര്‍ ജനറാള്‍ മോണ്‍.എബ്രഹാം മുത്തോലത്ത് അറിയിച്ചു. വൈദീകരുടെ സ്ഥലമാറ്റ ഉത്തരവ് ജൂലൈ ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണെന്ന് ക്നാനായ കാത്തലിക് റീജിയണ്‍ ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. ഫാ. ബിന്‍സ് ചേത്തലില്‍ കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടില്‍ നിന്നും വൈദീക പട്ടം സ്വീകരിക്കുകയും അതിരൂപതയിലെ കരിക്കുന്നം താമരക്കാട്ട് ,കിഴക്കേ നട്ടാശ്ശേരി എന്നിവിടങ്ങളില്‍ സുത്യര്‍ഹമായ അജപാലന ശിശ്രൂഷയ്ക്ക് ശേഷമാണ് താമ്പാ തിരുഹൃദയ ദേവാലയത്തിന്റെ വികാരിയായി നിയമിതനാകുന്നത്. 2006 ഏപ്രില്‍ മുപ്പതാം തീയതി രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയാത്ത് സ്ഥാപിച്ച ക്നാനായ കാത്തലിക് റീജിയണില്‍ ഇപ്പോള്‍ രണ്ടു ഇടവകകളും, പതിനേഴുമിഷനുകളും പന്ത്രണ്ടു വൈദീകരുമാനുളളത്. വളര്‍ച്ചയുടെ പാതയില്‍ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. എബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തില്‍ ബഹു ദൂരം മുന്നോട്ടുപോകുന്ന റീജിയണില്‍ ജൂലൈ മാസത്തില്‍ ഏഴു ദൈവാലയങ്ങള്‍ കൂദാശ ചെയ്ത് ഇടവകകളായും,രണ്ടു കന്യാസ്ത്രിമഠങ്ങളുടെ വെഞ്ചരിപ്പും, ഒരു ദൈവാലയം നിര്‍മ്മിക്കാനുളള കല്ലിടീല്‍ കര്‍മ്മവും നടത്തപ്പെടും. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയാത്തിന്റെ അചഞ്ചലമായ നേതൃത്വവും,മോണ്‍. എബ്രഹാം മുത്തോലത്തിന്റെ കഠിനാദ്ധ്വാനവും റീജിയണിന്റെ അത്ഭുതകരമായ വളര്‍ച്ചയ്ക്ക് വഴിഒരുക്കിയത്. ജോര്‍ജ് തോട്ടപ്പുറം പി.ആര്‍.ഒ. ക്നാനായകാത്തലിക് റീജിയണ്‍ |