ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍, ചിക്കാഗോ മലബാര്‍ രൂപതയുടെ 10-ാം വാര്‍ഷികത്തിന്റെ ഇടവകതല ഉദ്ഘാടനം രൂപതാ ബിഷപ്പ് മാര്‍ അങ്ങാടിയത്ത് വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 26-ാം തീയതി രാവിലെ 10 മണിക്ക് നടന്ന ചടങ്ങിന് ആയിരത്തിലധികം പേര് സാക്ഷ്യം വഹിച്ചു. വികാരി ഫാ. എബ്രാഹം മുത്തോലത്ത്, ട്രസ്റ്റി പീറ്റര്‍ കുളംങ്ങര എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. മാര്‍ ജേക്കബ് അങ്ങാടിയത്ത് തന്റെ ഉദ്ഘാടന സന്ദേശത്തില്‍, വ്യക്തി, കുടുംബ, ഇടവക, രൂപത ബന്ധങ്ങള്‍ ദൃഢപ്പെടുത്തി നല്ല ഒരു സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ ആഹ്വാനം ചെയ്തു. ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് ചടങ്ങില്‍ സംബന്ധിച്ചു. സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നാളിതുവരെയുള്ള വളര്‍ച്ചയില്‍ ക്നാനായ മിഷനുകളുടെ പങ്കിനെയും മോണ്‍. എബ്രാഹം മുത്തോലത്തിന്റെ പരിശ്രമങ്ങളേയും അഭിവന്ദ്യ പിതാവ് അനുസമരിച്ചു. അഭിവന്ദ്യ ബിഷപ്പിന്റെ പത്താം മെത്രാഭിഷേക വാര്‍ഷികവും ഇതോടൊപ്പം ആഘോഷിച്ചു. സഭയേയും സമൂഹത്തേയും കൂടുതല്‍ അറിഞ്ഞ് സ്നേഹിച്ച് പണിതുയര്‍ത്തുവാന്‍ അഭിവന്ദ്യപിതാവ് അഭ്യര്‍ത്ഥിച്ചു. |