ചിക്കാഗോ: പ്രവാസി ജീവിതത്തിന്റെ തിരക്കിനിടയിലും സ്വദേശ സ്‌നേഹം കാത്തുസൂക്ഷിക്കുന്നതിനും ജത്തനാടിന്റെ മധുര സ്വപ്‌നങ്ങള്‍ പങ്കുവെയ്ക്കുന്നതിനും സൂഹൃത്‌ബന്ധങ്ങള്‍ പുതുക്കുന്നതിനുമായി കല്ലറ നിവാസികള്‍ ഒത്തുചേരുന്നു.ആഗസ്റ്റ് 14 ശനിയാഴ്‌ച രാവിലെ 10 മണിമുതല്‍ 6 മണിവരെ ബ്ലോക്കിലുളള ഹാമസ്‌പാര്‍ക്കില്‍( HARMS RD& OLD ORCHARD RD ) വച്ചാണ് കല്ലറസംഗമം അരങ്ങേറുന്നത്. ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന കല്ലറ നിവാസികളേയും ഇവിടെ നിന്നും വിവാഹിതരായവരുടെ കുടുംബാംഗങ്ങളേയും ഈ സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കലാകായിക മത്സരങ്ങള്‍,വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍,വര്‍ണ്ണപൊലിമ കൊണ്ടും കല്ലറസംഗമം അവിസ്‌മരണീയമാക്കുവാന്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനോയി ആശാരികൂറ്റ് – 847 376 8288 സൈമണ്‍ മുട്ടത്തില്‍ – 8479104531 ജോസ് മണക്കാട്ട് – 8478304128 ഫിലിപ്പ് പുത്തന്‍പുരയില്‍ – 8473612659 തമ്പി വിരുത്തികുളങ്ങര – 630 582 0769 അനില്‍ മറ്റത്തികുന്നേല്‍ – 2063274942 സിനി നെടുംതുരുത്തില്‍ – 847 298 8115 സൈമണ്‍ മുട്ടത്തില്‍ |