ചിക്കാഗോ: സേക്രട്ട് ഹാര്‍ട്ട്, സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകകളുടെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി ഏകദിന ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. സ്ക്കോക്കിയിലെ ഹോളിഡേ ഇന്നില്‍ വെച്ചുനടത്തപ്പെട്ട കോണ്‍ഫറന്‍സ് ചിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്തു. സഭയോടും സമുദായത്തോടും വിശ്വസ്തതയും കൂറും പുലര്‍ത്തി കൂടുംബജീവിതം നയിക്കുവാന്‍ മാര്‍ അങ്ങാടിയത്ത് ഉദ്ബോധിപ്പിച്ചു. കുടുംബങ്ങള്‍ വളരുമ്പോള്‍ ഇടവകയും വളരും. സഭാത്മകമായ ഘടനയോട് സഹകരിച്ച് വ്യക്തമായ ലക്ഷ്യബോധത്തോടെ വളരുവാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. വികാരി മോണ്‍. അബ്രാഹം മുത്തോലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സേക്രട്ട് ഹാര്‍ട്ട് ട്രസ്റി കോര്‍ഡിനേറ്റര്‍ ജോയി വാച്ചാച്ചിറ സ്വാഗതവും, സെന്റ് മേരീസ് ട്രസ്റി കോര്‍ഡിനേറ്റര്‍ ബിജു കിഴക്കേക്കുറ്റ് നന്ദിയും പറഞ്ഞു. അസിസ്റന്റ്വികാരി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിന്റെ ആമുഖപ്രാര്ത്ഥനയോടെയാണ് കോണ്‍ഫറന്‍സ് ആരംഭിച്ചത്. ഐസ് ബേക്കിംഗ് പ്രോഗ്രാമിന് അഡ്വ. സാജു കണ്ണമ്പള്ളിയും, ഗ്രൂപ്പ് ഗെയിംസിന് ഗ്രേസി വാച്ചാച്ചിറയും നേതൃത്വം നല്കി. രണ്ട് കാനാനായ ഇടവകകളിലെയും പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, വോളണ്ടിയേഴ്സ്, വനിതാ യുവജന പ്രതിനിധികള്‍, ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി ഭാരവാഹികള്‍ തുടങ്ങിയവരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. കോട്ടയം അതിരൂപതയുടെ ശതാബ്ദിയും, ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ദശാബ്ദിയും പ്രമാണിച്ചാണ് ഈ നേതൃസംഗമം സംഘടിപ്പിക്കപ്പെട്ടത്. കോട്ടയം അതിരൂപതയുടെ ശതാബ്ദി മുദ്രാവാക്യമായ 'ഒരുമയില്‍, തനിമയില്‍, വിശ്വാസനിറവില്‍' എന്നതായിരുന്നു മുഖ്യപ്രമേയം. കോണ്‍ഫറന്‍സിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് മോണ്‍. അബ്രാഹം മുത്തോലത്ത് ക്ളാസ്സെടുത്തു. പ്രതിനിധികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. ചിക്കാഗോയിലെ രണ്ട് ക്നാനായ കത്തോലിക്കാ ഇടവകകള്‍ക്കും മിഷന് സ്റേറ്റ്മെന്റ് തയ്യാറാക്കി അതിന്റെ വെളിച്ചത്തില്‍ സ്ട്രാറ്റജിക് പ്ളാന്‍ വികസിപ്പിച്ചെടുക്കുകയും ലക്ഷ്യപ്രാപ്തിയെ മുന്‍നിര്‍ത്തി ഹ്രസ്വകാല, ദീര്‍ഘകാല കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്യുകയെന്നതായിരുന്നു കോണ്‍ഫറന്‍സ് ചര്‍ച്ചകളുടെ ലക്ഷ്യം. മിഷന് സ്റേറ്റ്മെന്റ് ചര്‍ച്ചകളില്‍ ജോണ്‍ ഇലക്കാട്ട് മോഡറേറ്ററായിരുന്നു. സാബു മഠത്തിപ്പറമ്പില്‍, സജി പൂതൃക്കയില്‍, മേരി ആലുങ്കല്‍, ടോണി പുല്ലാപ്പള്ളി, ജോണി തെക്കേപ്പറമ്പില്‍, സിറിയക് കീഴങ്ങാട്ട് എന്നിവര്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. 'ഇടവക പ്രവര്‍ത്തനങ്ങളുടെ ശക്തിയും വെല്ലുവിളികളും'- എന്ന ചര്‍ച്ചയില്‍ അന്നമ്മ തെക്കേപ്പറമ്പില്‍ മോഡറേറ്ററായിരുന്നു. ഗ്രേസി വാച്ചാച്ചിറ, സാലി കിഴക്കേക്കുറ്റ്, റ്റിസി ഞാറവേലില്‍, സാബു നടുവീട്ടില്‍, ജെയിംസ് തിരുനല്ലിപ്പറമ്പില്, സിജു ചെറുമണത്ത് എന്നിവര്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ നയിച്ചു. ഇടവകകളുടെ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികളെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ മേയമ്മ വെട്ടിക്കാട്ട് ആയിരുന്നു മോഡറേറ്റര്‍. ജോസ് കണിയാലി, സിറിയക് കൂവക്കാട്ടില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോയിസ് മറ്റത്തിക്കുന്നേല്‍, പീന മണപ്പള്ളി, സണ്ണി തെക്കേപ്പറമ്പില്‍, ബിനോ മച്ചാനിക്കല്‍, കുര്യന് നെല്ലാമറ്റം എന്നിവര്‍ പൊതുചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. യൂത്ത് മിനിസ്ട്രിയെ പ്രതിനിധീകരിച്ച് തൊമ്മന് പുത്തന്‍പുരയില്‍, അല്ബിന് മുത്തോലത്ത്, ചിന്നു ഇലവുങ്കല്‍, സിമി ചെമ്മാച്ചേല്‍, ഷോണ്‍ തെക്കേപറമ്പില്‍, ജോബിന് ഐക്കരപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ക്നാനായ ഇടവകകളും ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയും എങ്ങനെ സഹകരിച്ച് പ്രവര്‍ത്തിക്കാം എന്ന വിഷയത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് മോഡറേറ്ററായിരുന്നു. ലിസി നടുവീട്ടില്‍, ഡോ. ജോസ് തൂമ്പനാല്‍, അനില്‍ മറ്റത്തിക്കുന്നേല്‍, റ്റോമി പതിയില്‍, മേയമ്മ വെട്ടിക്കാട്ട്, ജോസ് താഴത്തുവെട്ടം, മാത്യു നെടുമാക്കല്‍, സജി തേക്കുംകാട്ടില്‍ എന്നിവര്‍ പൊതുചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. 'ഇടവക പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം'- എന്ന വിഷയത്തില്‍ ബിനോ മച്ചാനിക്കല്‍, സ്റീഫന് ചൊള്ളമ്പേല്‍, വല്‍സ തെക്കേപറമ്പില്‍, സുനില്‍ വെട്ടത്തുകണ്ടത്തില്‍, അഡ്വ. സാജു കണ്ണമ്പള്ളി, സാബു തറത്തട്ടേല്‍, ജോജോ പരുമനത്തേട്ട് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. ഇടവക വികാരി മോണ്‍ അബ്രഹാം മുത്തോലത്ത്, അസിസ്റന്റ് വികാരി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത്, സിസ്റര്‍ സേവ്യര്‍, സിസ്റര്‍ ജെസ്സീന, ജോയി വാച്ചാച്ചിറ, ബിജു കിഴക്കേക്കുറ്റ്, സണ്ണി മുത്തോലത്ത്, റോയി നെടുംചിറ, ഗ്രേസി വാച്ചാച്ചിറ, ജോസ് കണിയാലി, അഡ്വ. സാജു കണ്ണമ്പള്ളി, ജോസ് താഴത്തുവെട്ടം എന്നിവര്‍ വിവിധ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്കി. ജോസ് കണിയാലി ചിക്കാഗോയിലെ സേക്രട്ട് ഹാര്‍ട്ട്, സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകകളുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തുനിന്ന്) റോയി നെടുംചിറ, ബിജു കിഴക്കേക്കുറ്റ്, സിസ്റര്‍ സേവ്യര്‍, മോണ്‍. അബ്രാഹം മുത്തോലത്ത്, ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത്, ജോയി വാച്ചാച്ചിറ എന്നിവര്‍ സമീപം. ചിക്കാഗോയിലെ ക്നാനായ ഇടവകകളുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ - വികാരി.മോണ്‍. അബ്രാഹം മുത്തോലത്ത്, അസിസ്റന്റ് വികാരി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് എന്നിവരോടൊപ്പം. |