ചിക്കാഗോയില്‍ രൂപത ശതാബ്തി വാഹന റാലിയും കൊടിയേറ്റവും നടന്നു.

posted Sep 7, 2010, 9:11 AM by Saju Kannampally
ചിക്കാഗോ: കോട്ടയം അതിരുപതയുടെ ശതാബ്തി ആഘോഷങ്ങളുടെ ഭാഗമായ ഐക്യം 2010-ന്റെ ഭാഗമായി ചിക്കാഗോയില്‍ വാഹന റാലി സംഘടിപ്പിച്ചു.  സെപ്റ്റംബര്‍ 5-നു രാവിലെ പത്തുമണിക്ക് ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നിന്നും ആരംഭിച്ച റാലി KCS Chicago ഭാരവാഹികള്‍ ഫ്ലാഗ് ഓഫ്‌ ചെയ്തു. പതാകകളും ചിത്രങ്ങളും ഉള്‍പ്പെട്ട റാലിയില്‍ ക്നായി തൊമ്മന്റെ ആറടി പൊക്കമുള്ള ചിത്രവും, മാക്കില്‍ പിതാവ്, പൂതത്തില്‍ തോമ്മിയച്ചന്‍ എന്നിവരുടെ കട്ട്‌ ഔട്ടും ഉണ്ടായിരുന്നു. റാലി ചെയര്‍മാന്‍ സിറില്‍ മാളിയെക്കല്‍ത്തരയുടെ നേതൃത്തത്തില്‍ അമ്പതോളം വാഹനങ്ങള്‍ പങ്കെടുത്ത വാഹന റാലി 11.30-നു സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ എത്തുകയും അവിടെവെച്ചു വികാരി. എബ്രഹാം മുത്തോലത്ത് രൂപതയുടെ പതാക ഉയര്‍ത്തുകയും ചെയ്തു. പള്ളിയില്‍ വെച്ച് നടന്ന ചടങ്ങിലും ഭക്ഷണത്തിലും സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിലെ ട്രുസ്ട്ടിമാര്‍ , സ്പോണ്‍സര്‍മാര്‍ , KCS ചിക്കാഗോ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments