ചിക്കാഗോയില്‍ തോമസ് മാര്‍ ദിയസ് കോറസ് ഒറ്റത്തൈക്കല്‍ മെത്രാപ്പോലീത്തായുടെ ഓര്‍മ്മ ആചരിക്കുന്നു

posted Feb 7, 2011, 10:04 PM by Knanaya Voice   [ updated Feb 9, 2011, 10:52 AM by Saju Kannampally ]
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കാത്തലിക് ദൈവാലയത്തില്‍ ഫെബ്രുവരി 19-ം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ദിവംഗതനായ അഭിവന്ദ്യ തോമസ് മാര്‍ ദിയസ് കോറസ് ഒറ്റത്തൈയ്ക്കല്‍ മെത്രാപ്പോലീത്തായുടെ 68-ം ഓര്‍മ്മാചരണം ഭക്തിപൂര്‍വ്വം നടത്തപ്പെടുന്നു. ശനിയാഴ്ച
വൈകുന്നേരം 6 മണിക്ക്  അമേരിക്കയിലെ പുതിയ സീറോ മലങ്കര രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് തോമസ് മാര്‍ എവുേസബിയൂസ്  തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ഓര്‍മ്മയാചരണം നടത്തപ്പെടുമെന്ന് വികാരി ഫാ. എബ്രാഹം മുത്തോലത്ത് അറിയിച്ചു. ക്നാനായ യാക്കോബായ സഭയുടെ ദ്വിതീയ മെത്രാപ്പോലീത്തായായി പതിമൂന്നുവര്‍ഷം സേവനം ചെയ്ത അഭിവന്ദ്യ മെത്രാപ്പോലീത്ത 1939 നവംബര്‍ 12-ം തീയതി മലങ്കര കത്തോലിക്കാ സഭയിലേയ്ക്ക് പുനരൈക്യപ്പെട്ടു. 1889 ജനുവരി 4-ം തീയതി തേവര്‍ പാലടി കുരുവിളയുടെയും ഒറ്റത്തൈയ്ക്കല്‍ നൈയിത്തിയമ്മയുടെയും ദ്വിതീയ മകനായി ജനിച്ച് പതിനൊന്നാമത്തെ വയസ്സില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് കൊച്ചുതിരുമേനിയില്‍നിന്നും ശെമ്മാശപ്പട്ടവും, ഇടവഴിക്കല്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായില്‍നിന്ന് കീശാപ്പട്ടം സ്വീകരിക്കുകയും, 1926 ജറുശലേമില്‍ വെച്ച് അന്തിയോക്കിയോ പാത്രിയാക്കീസില്‍നിന്നും മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. 1943 ഫെബ്രുവരി 21-ം തീയതി ദൈവതിരുസന്നിധിയിലേയ്ക്ക് യാത്രയായ അഭിവന്ദ്യ തിരുമേനിയുടെ ഭൌതിക ശരീരം പുനരൈക്യത്തിന്റെ പിള്ളതൊട്ടിലായ തിരുവല്ല തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളിയുടെ മദ്ബഹായോട് ചേര്‍ന്നുള്ള കബറിടത്തിലാണ് അടക്കം ചെയ്തിട്ടുള്ളത്. അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ പ്രാര്‍ത്ഥനയിലൂടെയും മാതൃകാജീവിതത്തിലൂടെയും അനേകരെ കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് ആകര്‍ഷിച്ച പുണ്യശ്ളോകന്റെ ഓര്‍മ്മ ദിവസം ആയിരങ്ങള്‍ ഭക്തിനിര്‍ഭരം കബറിടത്തില്‍ എത്തി പ്രാര്‍ത്ഥിച്ചു വരുന്നുണ്ട്. ഓര്‍മ്മാചരണത്തിന് മാദാദാസ് ഒറ്റത്തൈക്കല്‍, മോളമ്മ തൊട്ടിച്ചിറ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും
സാജു കണ്ണമ്പള്ളി

 

Comments