ചിക്കാഗോയിലെ കോട്ടയം അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങള്‍ക്ക്‌ ധന്യമായ തുടക്കം

posted Jul 22, 2010, 1:17 AM by Knanaya Voice   [ updated Jul 24, 2010, 9:36 AM by Anil Mattathikunnel ]

കോട്ടയം അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങളുടെ ചിക്കാഗോയിലെ ഉദ്‌ഘാടനം, ജൂലൈ ഇരുപതാം തീയതി  ക്‌നാനായ കമ്മ്യൂണിറ്റി  സെന്ററില്‍ വച്ച്‌ ബിഷപ്പുമാര്‍, വൈദീകര്‍, സന്യാസിനികള്‍, രാഷ്‌ട്രീയ സാമുദായിക നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോട്ടയം അതിരൂപതയുടെ ആര്‍ച്ച്‌ ബിഷപ്പ്‌  മാര്‍ മാത്യു മൂലക്കാട്ട്‌ നിര്‍വ്വഹിച്ചു. ജൂലൈ പതിനഞ്ചാം തീയതി കോട്ടയത്ത്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ട ശതാബ്‌ദി ആഘോഷങ്ങള്‍, നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും വലീയ ക്‌നാനായ സമൂഹമായ ചിക്കാഗോയില്‍ തുടക്കം കുറിച്ച ഈ പരിപാടി സംഘടിപ്പിച്ചത്‌ ചിക്കാഗോയിലെ ക്‌നാനായ കാത്തലിക്‌ സൊസൈറ്റി (കെ.സി.എസ്‌) ആണ്‌.അരുണ്‍ നെല്ലാമറ്റം, ജോണിക്കുട്ടി പിളളവീട്ടില്‍,സാബു ഇലവുങ്കല്‍,ജയിംസ്‌ തിരുനെല്ലിപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ യുവജനവേദി പ്രവര്‍ത്തകര്‍ നടത്തിയ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഉദ്‌ഘാടന ചടങ്ങിനെത്തിയ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, തോമസ്‌ ചാഴിക്കാടന്‍ എം.എല്‍.എ., ഫാ.അബ്രഹാം മുത്തോലത്ത്‌, വൈദീകര്‍, സന്യസ്‌തര്‍, സാമുദായിക നേതാക്കള്‍ എന്നിവരെ കമ്മ്യൂണിറ്റി സെന്ററിലേയ്ക്ക്‌ സ്വീകരിച്ചു.കെ.സി.എസ്‌. പ്രസിഡണ്ട്‌ ജോണ്‍ പാട്ടപ്പതി വിശിഷ്‌ടാതിഥികളെ സദസ്യര്‍ക്ക്‌ പരിചയപ്പെടുത്തി കൊണ്ട്‌വേദിയിലേക്ക്‌ ആനയിച്ചു. ഗീതു കുറുപ്പുംപറമ്പിലിന്റെ മാര്‍ത്തോമന്‍ നത്തയാല്‍ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിന്‌ കെ.സി.എസ്‌.  ജോ.സെക്രട്ടറി സ്റ്റീഫന്‍ ചൊളളമ്പേല്‍ സ്വാഗതം ആശംസിച്ചു.കെ.സി.എസ്‌.  പ്രസിഡണ്ട്‌ മേയമ്മ വെട്ടിക്കാട്ട്‌ നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ ശതാബ്‌ദിയിലേയ്ക്ക്‌ അനുബന്ധിച്ച്‌ ഷിക്കാഗോ കെ.സി.എസ്‌.  നടത്തുവാന്‍ ഉദ്ധേശിക്കുന്ന പരിപാടികള്‍ വിശദമാക്കി. തുടര്‍ന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ നടത്തിയ ഉദ്‌ഘാടന പ്രസംഗത്തില്‍, രൂപതയുടെ ശതാബ്‌ദി ആഘോഷങ്ങളില്‍ ലോകമെമ്പാടുമുളള ക്‌നാനായക്കാര്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതിപാദിച്ചു.തുടര്‍ന്ന്‌ ബിഷപ്പ്‌ പണ്ടാരശ്ശേരില്‍, ഫാ.അബ്രഹാം മുത്തോലത്ത്‌,മേയമ്മ വെട്ടിക്കാട്ട്‌, ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍, തോമസ്‌ ചാഴിക്കാടന്‍ എം.എല്‍.എ. മോന്‍സ്‌ ജോസഫ്‌ എ.എല്‍.എ. എന്നിവരോടു ചേര്‍ന്ന്‌   ശതാബ്‌ദി ദീപം തെളിയിച്ചു കൊണ്ട്‌ ഷിക്കാഗോയിലെ ശതാബ്‌ദി ആഘോഷങ്ങള്‍  ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മുലക്കാട്ട്‌  നിര്‍വ്വഹിച്ചു. കോട്ടയം രൂപതയുടെ  സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, നടത്തിയ പ്രഭാഷണ പ്രസംഗത്തില്‍  തനിമയില്‍ ഒരുമയില്‍ വിശ്വാസ നിറവില്‍ എന്ന ശതാബ്‌ദി വാക്യത്തോട്‌ ചേര്‍ന്ന്‌ രൂപത നടത്തുന്ന വിവിധ പരിപാടികള്‍ വിശദീകരിച്ചു.
ക്‌നാനായ റീജിയണ്‍ വികാരി ജനറാളും കെ.സി.എസ്‌.  സ്‌പിരിച്വല്‍ ഡയറക്‌ടറുമായ ഫാ.അബ്രഹാം മുത്തോലത്ത്‌ , തോമസ്‌ ചാഴിക്കാടന്‍ എം.എല്‍.എ.. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ.  പൌരസ്‌ത്യവിദ്യാപീഠം പ്രസിഡണ്ട്‌ റവ.ഡോ.മാത്യു മണക്കാട്ട്‌, മുന്‍ കെ.സി.എസ്‌. ഡയറക്‌ടര്‍  ഫാ. സൈമണ്‍ ഇടത്തിപ്പറമ്പില്‍,  കെ.സി.എസ്‌.  സ്ഥാപക നേതാവ്‌ ചാക്കോ പൂവത്തിങ്കല്‍,  കെ.സി.സി.എന്‍.എ. ജോയിന്റ്‌ സെക്രട്ടറി ജോസ്‌ ചാഴിക്കാട്ട്‌ ,ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ സെക്രട്ടറി പ്രൊ.ബാബു പൂഴിക്കുന്നേല്‍, കെ.സി.വൈ.എല്‍. രൂപതാ പ്രസിഡണ്ട്‌ ജേക്കബ്‌ വാണിയപുരയിടത്തില്‍, ന്യൂസിലാന്റ്‌ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ ബിജോമോന്‍ ചേന്നാത്ത്‌, ഇന്ത്യന്‍ കാത്തലിക്‌ കൌണ്‍സില്‍പ്രതിനിധി സൈമണ്‍ അറുപറ, സേക്രട്ട്‌ഹാര്‍ട്ട്‌ ചര്‍ച്ച്‌ പി.ആര്‍.ഒ. ജോസ്‌ കണിയാലി, സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ പി.ആര്‍.ഒ.റോയി നെടുംചിറ, ക്‌നാനായ റീജിയണ്‍ പി.ആര്‍.ഒ. ജോര്‍ജ്ജ്‌ തോട്ടപ്പുറം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്‌ സംസാരിച്ചു.കെ.സി.എസ്‌. ഡയറക്‌ടര്‍മാരായ ഫാ.ജേക്കബ്‌ ചൊളളമ്പേല്‍,ഫാ.സിറിയക്‌ മാന്തുരുത്തില്‍,ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍,ഫാ.ഫിലിപ്പ്‌ തൊടുകയില്‍,ഫാ.അബ്രഹാം മുത്തോലത്ത്‌ എന്നിവരുടെ ഫോട്ടോകളുടെ അനാച്ഛാദന കര്‍മ്മം ബിഷപ്പ്‌ പണ്ടാരശ്ശേരില്‍, തോമസ്‌ ചാഴിക്കാടന്‍  എം.എല്‍.എ. എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വ്വഹിച്ചു.തുടര്‍ന്ന്‌ ശതാബ്‌ദിയുടെ വിദ്യാഭ്യാസ നിധിയിലേക്ക്‌ കെ.സി.എസ്‌.  നല്‍കുന്ന സംഭാവനയുടെ ആദ്യഗഡു കെ.സി.എസ്‌.  ഭാരവാഹികളായ  മേയമ്മ വെട്ടിക്കാട്ട്‌ , ജോണ്‍ പാട്ടപതി,നിണന്‍ മുണ്ടപ്ലാക്കല്‍, സ്റ്റീഫന്‍ ചൊളളമ്പേല്‍ എന്നിവര്‍ ചേര്‍ന്ന്‌  ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ടിനെ ഏല്‍പ്പിച്ചു.
 വിസിറ്റേഷന്‍ സന്യാസ സമൂഹം മദര്‍ സുപ്പീരിയര്‍ സി.മെറിന്‍, ഫാ.ജോസ്‌ കുടിലില്‍,ഫാ.ജോര്‍ജ്ജ്‌ വെളലൂരാറ്റില്‍, നോര്‍ത്ത്‌ അമേരിക്കന്‍ ക്‌നാനായ വനിതാ ഫോറം  വൈസ്‌ പ്രസിഡണ്ട്‌ ഡല്ലാ നെടിയകാലായില്‍, മുന്‍ കെ.സി.എസ്‌.  പ്രസിഡണ്ടുമാരായ ജോണ്‍ ഇലക്കാട്ട്‌,ജോയി വാച്ചാച്ചിറ,ജോണി പുത്തന്‍പറമ്പില്‍,ഷാജി എടാട്ട്‌, ലെജിസിലേറ്റീവ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ടോമി അമ്പേനാട്ട്‌,വൈസ്‌ ചെയര്‍മാന്‍ ഷാജന്‍ ആനിതോട്ടം,ലൈസണ്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ മൈക്കിള്‍ മാണിപറമ്പില്‍,ക്‌നാനായ വോയിസ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ സാജു കണ്ണംപളളി,നിരവധി സിസ്റ്റേഴ്സ്‌ എന്നിവരുടെ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായ ഈ ചടങ്ങിന്‌ കെ.സി.എസ്‌.  ട്രഷറര്‍ നിണന്‍ മുണ്ടപ്ലാക്കല്‍ നന്ദി പ്രകാശിപ്പിച്ചു.കെ.സി.എസ്‌.  എഡിറ്റര്‍ റോയി ചേലമലയില്‍ പരിപാടിയുടെ എം.ഡി.ആയി പ്രവര്‍ത്തിച്ചു. ക്‌നാനായക്കാരുടെ മാതൃരൂപതയായ കോട്ടയം അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങളില്‍ ഷിക്കാഗോക്‌നാനായക്കാരുടെ സജീവ പങ്കാളിത്തം പ്രകടമാക്കിയ പ്രൌഢഗംഭീരമായ ഈ ചടങ്ങുകള്‍ തുടര്‍ന്ന്‌ നടന്ന സ്‌നേഹവിരുന്നോടെ സമാപിച്ചു.

റോയി ചേലമലയില്‍


Comments