ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന കിടങ്ങൂര്‍ ഫൊറോനവാസികളുടെ സംഗമവും പിക്നിക്കും സെപ്റ്റംബര്‍ 4-ാം തീയതി ഗ്ളെന്വ്യൂവിലെ വില്ലോ പാര്‍ക്കില്‍ വച്ച് ആവേശകരമായ പരിപാടികളോടെ നടത്തപ്പെട്ടു.രാവിലെ മുതല്‍ കുട്ടികളും മുതിര്‍ന്നവരും,രുചികരമായ ഭക്ഷണത്തിന്റെ അകമ്പടിയോടെ വിവിധ തരം കായിക വിനോദങ്ങളിലും ഉല്ലാസപരിപാടികളിലും ഏര്‍പ്പെട്ടു.കിടങ്ങൂര്‍ ഫൊറോനായുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉല്ലാസപരിപാടികളിലും ഈ പ്രവാസീ നാട്ടില്‍ ഏത്തപ്പെട്ട പലര്‍ക്കും ഇത് ഒരു പരിചയം പുതുക്കലിന്റെയും സൌഹൃദം പങ്കുവെയ്ക്കലിന്റെയും അവസരമായി മാറി.പിക്നികിന് അവസാനം നടന്ന കിടങ്ങൂര്‍ സംഗമം ജോസ് പിണര്‍ക്കയില്‍ ഉദ്ഘാടനം ചെയ്തു.ജെസ്റിന്‍ തെക്കനാട്ട് സ്വാഗതവും സിറിയക് കൂവക്കാട്ടില്‍ ആമുഖപ്രസംഗവും പ്രൊ.ജോസ് കോലടി അധ്യക്ഷപ്രസംഗവും നടത്തി.കെ.സി.എസ്. സെക്രട്ടറി ജോസ് തൂമ്പനാല്‍.ജോസ് സൈമണ്‍ മുണ്ടപ്ളാക്കല്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.റോയി ചേലമലയില്‍ പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. കിടങ്ങൂരിന്റെ രാഷ്ട്രീയ,സാമൂഹിക,സാമുദായിക രംഗത്ത് തിളങ്ങിയിരുന്ന കെ.റ്റി. മാത്യു കോട്ടൂരിന്റെ നിര്യാണത്തില്‍ കിടങ്ങൂര്‍ സംഗമം അനുശോചനം രേഖപ്പെടുത്തുകയും പരേതനോടുളള ആദരസൂചകമായി അല്പ നേരം മൌനം ആചരിക്കുകയും ചെയ്തു. സിറിയക് കൂവക്കാട്ടില്‍,ജസ്റിന്‍ തെക്കനാട്ട്,ഫെബിന് കണിയാലി,ജോയി കോട്ടൂര്‍,ഷിബു കാരിക്കല്‍,ജെയിംസ് കോലാടി,അലക്സ് പായിക്കാട്ട്,ജോസ് സൈമണ്‍ മുണ്ടപ്ളാക്കല്‍,രാജു പിണര്‍ക്കയില്‍,ജ്യോതിഷ് തെക്കനാട്ട് ചാക്കോ ചിറ്റിലക്കാട്ട്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം ![]() റോയി ചേലമലയില്‍ |