ഡബ്‌ളിന്‍ ക്‌നാനായ യാക്കോബായ ഇടവക പ്രഖ്യാപനം

posted Jan 27, 2010, 8:50 AM by Saju Kannampally

ഡബ്‌ളിന്‍: ഡോണീബ്രൂക്കില്‍ ക്‌നാനായ യാക്കോബായ ഇടവക വലിയപെരുന്നാളും ഇടവകപ്രഖ്യാപനവും ജനുവരി 31 ന്‌ നടക്കും.രാവിലെ 11 ന്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തിലാണ്‌ പരിപാടി. ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ മോര്‍ സില്‍വാനോസ്‌ മുഖ്യ കാര്‍മ്മികത്വം വഹിക്കും. പെരുന്നാള്‍ കുര്‍ബാന, റാസ, നേര്‍ച്ച ഭക്ഷണം, കുടുംബ സംഗമം, തുടങ്ങിയവ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌–0872787963( വികാരി, ഫാ ജോമോന്‍ തോമസ്‌). ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ മോര്‍ സില്‍വാനിയോസ്‌ ജനുവരി 30 മുതല്‍ ഫെബ്രുവരി 5 വരെ ഡബ്‌ളിന്‍, ഗാല്‍വെ, കോര്‍ക്ക്‌, നീനാഗ്‌ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
റിപ്പോര്‍ട്ട്‌: ജയ്‌സണ്‍ കിഴക്കയില്‍

 

Comments