ഡിഡ്രോയിറ്റില് പുതുതായി രൂപം കൊണ്ട സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക പളളിയുടെ അങ്കണത്തില്‍ കോട്ടയം അതിരൂപതയുടെ ശതാബ്ദി സ്മാരകമായി അഭി.പിതാക്കന്മാര് വൃക്ഷത്തെകള്‍ നടുന്നു.മഹത്വവും പ്രതാപവും നിറഞ്ഞ പറുദീസയിലാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചത്.മനുഷ്യന് ദൈവത്തോടും പ്രകൃതിയോടും തന്നോടു തന്നെയും കൂട്ടായ്മയില്‍ കഴിഞ്ഞ കാലമാണ് പറുദീസായിലെ അവന്റെ ജീവിതകാലം.ഓരോ ക്രൈസ്തവനും ആദ്യ പറുദീസാ അനുഭവകരമായ ജീവിതമാണ് നയിക്കേണ്ടത് സാങ്കേതിക വിജ്ഞാനത്തിന്റെ സര്‍വ്വ പ്രയത്നങ്ങളും പരമാവധി ഉപകാരപ്രദമെങ്കിലും പ്രകൃതിസ്നേഹമില്ലായെങ്കില് മാനുഷികാസ്തിത്വത്തിന്റെ സങ്കീര്‍ണ്ണ പ്രശ്നം രൂക്ഷമാവുകയുളളു. |