ഡല്‍ഹി കെ.സി.വൈ.എല്‍ മുന്‍ പ്രവര്‍ത്തകരുടെ ക്യാമ്പ്‌

posted Jul 5, 2009, 7:49 PM by Saju Kannampally

ഡേല്‍സ്‌: ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗിന്റെ ഡല്‍ഹി റീജിയണിലെ മുന്‍കാല പ്രവര്‍ത്തകരുടെ ത്രിദിന ക്യാമ്പ്‌ സംഘടിപ്പിച്ചു. യോര്‍ക്ക്‌ഷെയറിലെ അപ്പര്‍വാര്‍ഫെര്‍ഡേയില്‍സിലുള്ള കിന്‍സിലി ഫാം ഹൗസിലാണ്‌ ക്യാമ്പ്‌ ഒരുക്കിയത്‌. പ്രാരംഭ ദിനത്തില്‍ വൈകുന്നേരം അഞ്ചിന്‌ കെ.സി.വൈ.എല്‍ പതാക ഉയര്‍ത്തിയതോടെ ക്യാമ്പിനു തുടക്കമായി. തുടര്‍ന്ന്‌ അംഗങ്ങള്‍ കെ.സി.വൈ.എല്‍ പ്രതിജ്ഞയെടുത്തു. ജപമാലയ്‌ക്കും സന്ധ്യാപ്രര്‍ഥനയ്‌ക്കും ശേഷം വ്യക്തിത്വ വികസനത്തിനുതകുന്ന മത്സരങ്ങള്‍ സംഘടിപ്പിച്ചു. രണ്ടാം ദിനത്തില്‍ അതിരൂപതാ ശതാബ്ദി വേളയില്‍ മുന്‍കാല കെ.സി.വൈ.എല്‍ അംഗങ്ങള്‍ക്ക്‌ എന്തു പങ്ക്‌ വഹിക്കാനാകും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന്‌ - ക്‌നാനായ സമുദായവും, യുവജനങ്ങളും - എന്ന വിഷയത്തില്‍ ജോസ്‌ പരപ്പനാട്ട്‌ ക്ലാസ്‌ നയിച്ചു. വൈകുന്നരും ക്യാമ്പ്‌ ഫയര്‍ ഒരുക്കിയിരുന്നു. പരിപാടികള്‍ക്ക്‌ ജോസ്‌ പരപ്പനാട്ട്‌, ഡേവിഡ്‌ അത്തക്കുഴി, ജിജി താന്നിക്കൊഴുപ്പില്‍, ജോണ്‍ കൊല്ലപ്പള്ളി, മജോ ജോയി എന്നിവര്‍ നേതൃത്വം നല്‍കി.

 
 
സഖറിയ പുത്തന്‍കളം
Comments