ഡാളസ് : ഡാളസ് ഫോര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന്‍ ഫാര്‍മേഴ്സ് (ബ്രാഞ്ച് സിറ്റിയില്‍ )സ്വന്തമായി വാങ്ങിയ പളളിയുടെസമര്‍പ്പണ കൂദാശ കര്‍മ്മങ്ങള്‍ 2010 ജൂലൈ 26 ന് രാവിലെ 10 മണിക്ക് നടത്തപ്പെടുന്നതാണ്. കൂദാശ കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്,ചിക്കാഗോ സെന്റ് തോമസ് രൂപത ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, കോട്ടയം അതിരുപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, മിയാവൂ രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് പളളിപറമ്പില്‍, ഡാളസ് സഹായമെത്രാന്‍ റൈറ്റ് റവ.ഡോ.മാര്‍ക്ക് ജെ.സീറ്റ്‌സ് എന്നിവര്‍ നേതൃത്വം കൊടുക്കും. ചരിത്രസംഭവമായി മാറുന്ന ഈ ചടങ്ങുകളില്‍ മോണ്‍സിഞ്ഞോര്‍ എബ്രഹാം മുത്തോലത്തിനൊപ്പം ധാരാളം വൈദീകരും സിസ്റ്റേഴ്സും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള മറ്റു വിശിഷ്‌ട വ്യക്തികളും പങ്കെടുക്കുന്നതാണ്. ക്രൈസ്റ്റ് ഇദ കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം എന്ന പേരിലായിരിക്കും ഈ പളളി അറിയപ്പെടുന്നത്. കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥര്യ ലേപനവും ഇതോയൊപ്പം നടത്തപ്പെടുന്നതാണ്. ഈ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി വടക്കേ അമേരിക്കയിലെ എല്ലാ ക്‌നാനായ കത്തേലിക്കരേയും മറ്റു സമൂഹങ്ങളില്‍പ്പെട്ട സഹോദരങ്ങളെയും പളളി വികാരി ബഹുമാനപ്പെട്ട ഫാദര്‍ ജോസഫ് ശൌരിയാമ്മാക്കിയിലും പളളി കമ്മറ്റി അംഗങ്ങളും പ്രത്യേകം ക്ഷണിച്ചു കൊളളുന്നു. ബാബു പടവത്തിയില്‍ സിബി കാരക്കാട്ടില്‍ |