ഡാളസ്‌ കണ്‍വന്‍ഷന്‍; ആവേശത്തോടെ സാന്‍ അന്റോണിയോ എത്തുന്നു

posted Jul 7, 2010, 7:56 AM by Anil Mattathikunnel
ഡാളസ്‌: ജൂലൈ 22 മുതല്‍ 25 വരെ ഇവിടെ നടക്കുന്ന കെ.സി.സി.എന്‍.എ ദേശീയ കണ്‍വന്‍ഷനില്‍ ടെക്‌സസിലെ ഏറ്റവും പുതിയ യൂണിറ്റായ സാന്‍ അന്റോണിയോയില്‍ നിന്ന്‌ പതിനഞ്ചോളം കുടുംബങ്ങള്‍ പങ്കെടുക്കുമെന്ന്‌ സാന്‍ അന്റോണിയ ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി മുളവനാല്‍ അറിയിച്ചു. കണ്‍വന്‍ഷനില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ 20 മിനിറ്റ്‌ സമയം സാന്‍ അന്റേണിയോയ്‌ക്ക്‌ അനുവദിച്ചിട്ടുണ്ട്‌. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കുകാന്‍ ആവേശപൂര്‍വം ഒരുക്കങ്ങള്‍ നടന്നു വരികായാണെന്ന്‌ സണ്ണി മുളവനാല്‍ പറഞ്ഞു. റോഡുമാര്‍ഗം കണ്‍വന്‍ഷന്‌ മറ്റു യൂണിറ്റുകളില്‍ നിന്നും എത്തുന്ന ക്‌നാനായ സഹോദരങ്ങള്‍ സാന്‍ അന്റോണിയോയിലെ പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രങ്ങളായ സീ വേള്‍ഡ്‌, റിവര്‍ വാക്ക്‌, അലമോ മ്യൂസിയം തുടങ്ങിയവ സന്ദര്‍ശിക്കണമെന്നും ഇതിന്‌ ഏവരെയും സാന്‍ അന്റോണിയോയിലേക്കു സ്വാഗതം ചെയ്യുകയാണെന്നും സണ്ണി മുളവനാല്‍ അറിയിച്ചു.
ജൂഡ്‌ കട്ടപ്പുറം & ജോര്‍ജ്‌ തോട്ടപ്പുറം
Comments