posted Jul 25, 2010, 2:25 PM by Anil Mattathikunnel
[
updated Jul 25, 2010, 2:38 PM
]
ഡാളസ്: ക്‌നാനായ കണ്‍വന്‍ഷ നോടനുബന്ധിച്ച് വൈദികരെ പ്രത്യേകമായി ആദരിച്ചു. വൈദിക വര്‍ഷാചരണത്തിന്റെ ഭാഗമായി അമേരിക്കയില്‍ ജോലി ചെയ്യുന്ന വൈദികരെ ആദരിക്കുവാന്‍ ചേര്‍ന്ന ചടങ്ങില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കെ.സി.സി.എന്‍.എ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം സ്വാഗതം ആശംസിച്ചു. അമേരിക്കിയലെ വൈദികരെ പ്രതിനിധീകരിച്ച് മോണ്‍.ഏബ്രാഹം മുത്തോലത്ത് പ്രസംഗിച്ചു. കുടുംബവും, സമ്പാദ്യവുമെല്ലാം ത്യജിച്ച് ദൈവത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വൈദികര്‍ സമര്‍പ്പണ ജീവിതമാണ് നയിക്കുന്നത്. വിമര്‍ശനങ്ങളും, വിദ്വേഷങ്ങളും പൂമാലകള്‍ പോലെ സ്വീകരിക്കുന്ന വൈദികര്‍ ദൈവം ആഗ്രഹിക്കുന്ന ദിക്കിലേക്കാണ് ജനത്തെ നയിക്കുന്നതെന്ന് മോണ്‍. മുത്തോലത്ത് ചൂണ്ടിക്കാട്ടി. കയ്യടി വാങ്ങുവാന്‍ വൈദികരെ പരസ്യമായി വിമര്‍ശിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്ന് അല്‍മായരെ പ്രതിനിധീകരിച്ച് പ്രസംഗിച്ച കെ.സി.സി.എന്‍.എ മുന്‍ പ്രസിഡന്റ് ജോസ് കണിയാലി അഭിപ്രായപ്പെട്ടു. അവരവരുടെ ചുമതലകള്‍ ഭംഗിയായി നിറവേറ്റുന്നിടത്താണ് സമുദായ പ്രവര്‍ത്തനം പൂര്‍ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടവക വൈദികരുടെ പ്രേരണയിലാണ് വിശ്വാസവും, സ്വഭാവ രൂപീകരണവും, ലക്ഷ്യബോധവും വ്യക്തികളില്‍ രൂപീകരിക്കപ്പെടുന്നതെന്ന് മിയാവ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ പറഞ്ഞു. വൈദികര്‍ക്കു നല്‍കുവാന്‍ പറ്റുന്ന ഏറ്റവും വലിയ സമ്മാനം പ്രാര്‍ഥനയാണെന്ന്, കേരളത്തിലെ വൈദികരെ പ്രതിനിധീകരിച്ച ഫാ.സൈമണ്‍ ഇടത്തിപറമ്പില്‍ പറഞ്ഞു. വേദം അറിയുന്നവരും, ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നവരുമാകണം വൈദികരെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാള്‍ സിസസ്റ്റര്‍ മെറിന്‍, സെന്റ് ജോസഫ്‌്‌സ് കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാള്‍ സിസ്റ്റര്‍ ആനി ജോണ്‍ എന്നിവരും ആശംസയര്‍പ്പിച്ചു. ഫാ.തോമസ് മുളവനാല്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന വൈദികരെ പറിചയപ്പെടുത്തി. കെ.സി.സി.എന്‍.എ യുടെ ഉപഹാരം മാര്‍ ജോസഫ് പണ്ടാരശരേില്‍ വൈദികര്‍ക്ക് സമ്മാനിച്ചു. ജോര്‍ജ് തോട്ടപ്പുറം എം.സി ആയിരുന്നു. ഡെന്നി ഊരാളില്‍ നന്ദി പറഞ്ഞു.
ജോസ് കണിയാലി
|
|