ഡാലസില്‍ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ ദേവാലയത്തില്‍ ധ്യാനവും തിരുന്നാളും

posted Oct 22, 2010, 10:02 AM by Anil Mattathikunnel   [ updated Oct 22, 2010, 10:05 AM ]

ഡാലസ്: ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ എട്ടു നോമ്പും കൊന്തപത്തും ആചരിച്ചു. ഷിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയുടെ കീഴില്‍ ഡാലസിലുള്ള മൂന്ന് പള്ളികളിലെ മതബോധന അധ്യാപകര്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിച്ചു.

വലിയ തിരുന്നാളിനുമുമ്പുള്ള വാര്‍ഷിക ധ്യാനം ഒക്ടോബര്‍ 29, 30, 31 തിയതികളില്‍ കാരീസ് ഭവനിലെ ഫാദര്‍ കുര്യന്‍ കാരിക്കലിന്റെ നേതൃത്വത്തില്‍ ഡാലസ് ക്രൈസ്റ്റ് ദി കിംഗ് പള്ളിയില്‍ നടത്തും.നവംബര്‍ 19 മുതല്‍ 21 തിയതികള്‍ വരെ ഡാലസ് ക്രൈസ്റ്റ് കി ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വെച്ച് ക്രിസ്തുരാജന്റെ തിരുന്നാള്‍ ആഘോഷിക്കും. കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ ജോസഫ് പണ്ടാരശ്ശേരില്‍ പങ്കെടുക്കും.

 ബാബു പടവത്തിയില്‍

Comments