ഡാളസില്‍ ക്രിസ്തുമസും സംയുക്ത കരോളും നടത്തി.

posted Jan 5, 2011, 4:08 AM by Knanaya Voice
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ക്രൈസ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ആദ്യത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ വികാരി ബഹുമാനപ്പെട്ട ജോസഫ് ശൌരിയാമാക്കിലച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. ഡിസംബര്‍ 24 വെള്ളിയാഴ്ച വൈകിട്ട്  8 മണിക്ക് ക്രിസ്തുമസ് ആഘോഷങ്ങള്‍ ആരംഭിച്ചു. മരംകോച്ചുന്ന തണുപ്പിനെ വകവയ്ക്കാതെ പള്ളിയിലെത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് ശൌരിയാമാക്കിയിലച്ചന്‍ ക്രിസ്തുമസ് മംഗളങ്ങള്‍ നേര്‍ന്നു. തുടര്‍ന്ന് വിമന്‍സ് മിനിസ്ട്രിയുടെയും പാരീഷ് കൌണ്‍സിലിന്റെയും നേതൃത്വത്തില്‍ സ്നേഹവിരുന്നും നടത്തപ്പെട്ടു. ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ക്നാനായ കത്തോലിക്കരുടെ 2010-ലെ ക്രിസ്തുമസ് കരോള്‍ ക്രൈസ്റ് ദി കിംഗ് പള്ളിയും ക്നാനായ കത്തോലിക്കാ അസോസിയേഷനും സംയുക്തമായി നടത്തി. ഇടവക വികാരി ഫാ. ജോസഫ് ശൌരിയാമാക്കിയിലും അസോസിയേഷന്‍ പ്രസിഡന്റ് സാബു തടത്തിലും നേതൃത്വം കൊടുത്തു. ഇടവകയിലെ 150-ല്‍പരം വീടുകളില്‍ ക്രിസ്തുമസ് സന്ദേശം എത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. കരോളിനോടു സഹകരിച്ച എല്ലാവരോടും ശൌരിയാമാക്കിയിലച്ചനും സാബുതടത്തിലും നന്ദി അറിയിച്ചു.

ബാബു പടവത്തിയില്‍
സിബി കാരക്കാട്ടില്‍
Comments