ലോകമെമ്പാടുമുള്ള ക്നാനായ ജനത ആകാംക്ഷയോടെ കാത്തിരിക്കുന്ന 9-ാമത് ക്നാനായ കണ്‍വന്‍ഷന് തുടക്കം കുറിച്ചുകൊണ്ട് ഡാളസ് ഗേലോര്‍ഡ് ടെക്സാനെ പുളകമണിയിച്ചുകൊണ്ടുള്ള ഘോഷയാത്ര അരങ്ങേരി. കെ.സി.സി.എന്‍.എ.യുടെ ഇരുപതോളം യൂണിറ്റുകളില്‍നിന്നായി ആറായിരത്തോളം പേര്‍ ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു. കേരളീയ സംസ്കാരവും ക്നാനായതനിമയും അമേരിക്കയുടെ ആധുനികതയും സമന്വയിപ്പിച്ചുകൊണ്ട് വിവിധ യൂണിറ്റുകള്‍ അണിയിച്ചൊരുക്കിയ മനോഹരമായ ഘോഷയാത്രയ്ക്ക് ചെണ്ടമേളവും, മുത്തുക്കുടകളും, താലപ്പൊലിയും, കൊടിതോരണങ്ങളും അകമ്പടി സേവിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയ അനവധി വിശിഷ്ടാതിഥികളെ താലപ്പൊലിയേന്തിയ നൂറുകണക്കിന് വനിതകള്‍ ചേര്‍ന്ന് ഓഡിറ്റോറിയത്തിലേയ്ക്ക് എതിരേറ്റു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ഘോഷയാത്രയ്ക്ക് ജോര്‍ജ്ജ് നെല്ലാമറ്റത്തിന്റെ നേതൃത്വത്തിലുള്ള കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവ് ജിജോ കൊളങ്ങരിയുടെ നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ കമ്മറ്റിയും നേതൃത്വം നല്‍കി. സാജു കണ്ണമ്പള്ളി, സജി പൂതൃക്കയില്‍, മോനച്ചന്‍ മഠത്തിലേട്ട്, ഏബ്രഹാം പറയംകാലാ എന്നിവര്‍ ഘോഷയാത്രയുടെ കമന്ററി അവതരിപ്പിച്ചു. |