ഡാളസ് ഇടവകയില്‍ സീനിയര്‍ മിനിസ്ട്രിക്ക് തുടക്കമായി

posted Apr 12, 2011, 5:40 AM by Knanaya Voice   [ updated Apr 12, 2011, 5:41 AM ]
ഡാളസ് : ജോലിയില്‍നിന്ന് വിരമിച്ചവരുടെയും അടുത്തുതന്നെ വിരമിക്കാന്‍ പോകുന്നവരുടെയും ആദ്ധ്യാത്മിക-സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തി ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കാത്തലിക് പള്ളിയില്‍ സീനിയര്‍ മിനിസ്ട്രിക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ. ജോസഫ് ശൌര്യാംമാക്കില്‍ അദ്ധ്യക്ഷത വഹിച്ചു. ലൂക്കോസ് & ഏലിയാമ്മ ആലഞ്ചേരില്‍, ടോമി & എല്‍സി തൈത്തറപ്പേല്‍, മാത്യു & മോളി തോട്ടപ്പുറം, തിയോഫിന്‍ & ലീലാമ്മ ചാമക്കാലാ എന്നിവരെ കോര്‍ഡിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. ലൂക്കോസ് ആലഞ്ചേരില്‍ മിനിസ്ട്രിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കും. മിനിസ്ട്രിയുടെ ആദ്യ പ്രോഗ്രാം എപ്രില്‍ 17-ന് ദിവ്യബലിക്കുശേഷം നടത്തുന്നതാണ്. ഡോ. ജെയ്ക്ക് ചെമ്മലക്കുഴി നയിക്കുന്ന ഹൃദ്രോഗ സെമിനാറാണ് അന്ന് ഒരുക്കിയിട്ടുള്ളത്. 
Comments