ഡാളസ് കണ്‍വെന്‍ഷനും ദേവാലയ കൂദാശകളും ക്നാനായ വോയ്സില്‍ തല്‍സമയ സംപ്രേക്ഷണം

posted Jul 14, 2010, 10:10 PM by Knanaya Voice   [ updated Jul 15, 2010, 9:08 AM by Saju Kannampally ]

ഷിക്കാഗോ: ഇന്റര്‍ നെറ്റിലൂടെയുളള ലൈവ് വീഡിയോ ബ്രോഡ്കാസ്റിങ്ങിന് ക്നാനായ സമൂഹത്തില്‍ ലഭിക്കത്തക്ക രീയിയില്‍ തുടക്കം കുറിച്ച്  ക്നാനായവോയ്സില്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നും കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനും ദേവാലയ കൂദാശകളും ലൈവ് ബ്രോഡ്കാസ്റ് ചെയ്യുന്നു. ജൂലൈ 17 ന് ഡിട്രായിറ്റിലെ ദേവാലയ കൂദാശ, 18 ന് ഷിക്കാഗോയിലെ ദേവാലയ കൂദാശ എന്നിവയാണ് കണ്‍വന്‍ഷനു മുമ്പായി  ബ്രോഡ്കാസ്റ് ചെയ്യുന്നത്.  തുടര്‍ന്ന് ഡാളസിലെ കണ്‍വന്‍ഷനില്‍ കെ.സി.സി.എന്‍.എ. യുടെ ചരിത്രത്തിലേയ്ക്ക്  ക്നാനായ വോയ്സില്‍ ലൈവ് ടെലികാസ്റോടു കൂടി എന്നും ഓര്‍മ്മിക്കപ്പെടുന്ന  ഒരു അനുഭവമായി സ്ഥാനം പിടിക്കുകയാണ്. ഇതിനുവേണ്ടിയുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി  മാനേജിംങ്ങ് ഡയറക്ടര്‍ അഡ്വ.സാജുകണ്ണംപളളി അറിയിച്ചു. 

For watching live programes go on www.knanayavoice.com and click on the knanayavision or go on www.knanayavision.com

 

അനില്‍മറ്റത്തിക്കുന്നേല്‍
Comments