കോട്ടയം അതിരൂപതയുടെ ഡാളസിലെ ശതാബ്തി ആഘോഷങ്ങള്‍ ഡാളസ് ക്രൈസ്റ് ദ കിംഗ് ക്നാനായ കാത്തലിക് ചര്‍ച്ചില്‍ വച്ച് വികാരി ഫാദര്‍ ജോസഫ് ശൌരിയാമാക്കീലും ട്രസ്റി റ്റോമി തൈത്തറപ്പേലും കൂടി ഡാളസ് രൂപതാ ഓക്സിലറി ബിഷപ്പ് ഡഗ്ളസ് ഡിസോട്ടലിന്റെ നേതൃത്വത്തില്‍ ആഗസ്റ് 29 ന് നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു. പളളിയിലെത്തിയ ബിഷപ്പിനെ മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഇടവക ജനങ്ങള്‍ സ്വീകരിച്ചാനയിച്ചു.പളളിയുടെ ധനശോഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ നറുക്കെടുപ്പ് ഡഗ്ളസ് ഡിസോട്ടല്‍ നിര്‍വ്വഹിച്ചു.ഏറ്റവും കൂടുതല്‍ റ്റിക്കറ്റ് വിറ്റഴിച്ച സേവി ചിറയിലിനേയും എബ്രഹാം മാക്കിയിലിനേയും സമ്മാനങ്ങള്‍ കൊടുത്ത് അനുമോദിച്ചു.ഒന്നാം സമ്മാനമായ ഹോണ്ട അക്കോര്‍ട്ട് കാര്‍ ജേക്കബ് തോമസ് മുട്ടത്തിനും ഇന്‍ഡ്യാ ടിക്കറ്റ് ഉമ്മന്‍ കോശിയ്ക്കും ലാപ്ടോപ്പ് കമ്പ്യൂട്ടര്‍ ബിജിബേബിക്കും ലഭിച്ചു. റാഫിള്‍ കോര്‍ഡിനേറ്റര്‍ ജോസഫ് ഇലക്കൊടിക്കലിനേയും തിയോഫിന്‍ ചാമക്കാല,കുരുവിള ചെമ്മാച്ചേല്‍,ഡെന്നീസ് നടയ്ക്കുഴയ്ക്കല്‍,ബാബു ചക്കുങ്കല്‍,സാബു തടത്തില്‍,ബിനു വണ്ടന്നൂര്‍, അബ്രഹാം തറതട്ടേല്‍ തുടങ്ങി റാഫിളിന്റെ നടത്തിപ്പിനോടും സഹകരിച്ച എല്ലാവരോടും ശൌരിയാമാക്കിലച്ചന്‍ നന്ദിപറഞ്ഞു.ജെസ്സല്‍ ചാമക്കാലായുടെ നേതൃത്വത്തിലുളള കെ.സി.വൈ.എല്‍.ന്റെ പുതിയ ഭാരവാഹികളെ ബിഷപ്പ് പ്രത്യേകം അനുമോദിച്ച് പ്രാര്‍ത്ഥിച്ചു.ഒരുമാസം മുമ്പ് നടന്ന പളളിയുടെ കൂദാശ ചടങ്ങുകള്‍ക്ക് ഡാളസ് രൂപതയിലെ ബിഷപ്പ് മാര്‍ക്ക് സീറ്റ്സ് പങ്കെടുപ്പിക്കുന്നു. അടുത്തടുത്ത് രണ്ട് ബിഷപ്പുമാരുടെ പളളി സന്ദര്‍ശനം ഡാളസ് രൂപതയ്ക്ക് സീറോ മലബാര്‍ സഭയോടും ക്നാനായ സമൂഹത്തോടുമുളള സഹകരണവും വ്യക്തമാക്കുന്നതാണ്.
സിബി കാരക്കാട്ടില്‍ |