ഡാളസ് ഫോര്‍ട്ട്വര്‍ത്തില്‍ ക്രൈസ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ നവംബര്‍ മാസം 19, 20, 21 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതാണ്. വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കൊടിയേറുന്നതോടെ തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് മലങ്കര റീത്തിലുള്ള കുര്‍ബ്ബാന ഉണ്ടായിരിക്കും. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം മാജിക് ഷോയും കലാപരിപാടികളും ഹ്യൂസ്റണ്‍ സരിഗമയുടെ ഗാനമേളയും ഉണ്ടായിരിക്കും. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടയം രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും പ്രദക്ഷിണവും നടത്തപ്പെടും. കോട്ടയം വിദ്യാഭ്യാസ സഹായഫണ്ടിലേയ്ക്ക് ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍നിന്നുള്ള സംഭാവന ബഹുമാനപ്പെട്ട കൊച്ചുപിതാവ് സ്വീകരിക്കും. ക്രൈസ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനവും പിതാവ് നിര്‍വ്വഹിക്കും. ഡാളസ് ഫോര്‍ട്ട്വര്‍ത്തിലുള്ള എല്ലാ വിശ്വാസികളേയും ഈ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ഇടവക സമൂഹത്തിന്റെ പേരില്‍ വികാരി ബഹുമാനപ്പെട്ട ജോസഫ് ശൌരിയാമാക്കീല്‍ അച്ചനും പാരീഷ് കൌണ്‍സില്‍ അംഗങ്ങളും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
ബാബു പടവത്തിയില്‍ സിബി കാരക്കാട്ടില്‍ |