1996-ല്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ സ്ഥാപിതമായ ക്നാനായ കാത്തലിക് മിഷന് ഫാദര്‍ ജോസഫ് മേലേടം,ഫാ.ജോസഫ് മണപ്പുറത്ത്,ഫാദര്‍ ജെയിംസ് ചെരുവില്‍ എന്നിവരുടെ നേതൃത്വത്തില്‍ വളര്‍ച്ചയുടെ പാതകള്‍ പിന്നിട്ടു. 190 കുടുംബങ്ങള്‍ ഇപ്പോഴുളള ഈ മിഷന്റെ ഇപ്പോഴത്തെ ഇടയന് ഫാദര്‍ ജോസഫ് ശൌരിയാമാക്കീല് ആണ്. എല്ലാ സൌകര്യവുമുളള പളളി എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിട്ട ബില്‍ഡിംങ്ങ് കമ്മറ്റി ഡാളസ് ഫോര്‍ട്ട് വര്‍ത്തിന്റെ ഏകദേശം നടുഭാഗത്തായി പ്രധാന ഹൈവേകളായ 35ഇ 635 എന്നിവയ്ക്ക് സമീപം 2.65 ഏക്കറില്‍ 30544 ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള ഒരു പളളി സമുച്ചയം കണ്ടെത്തി. 1842-ല്‍ തോമസ് കീനാനും ഭാര്യസാറായും ആദ്യമായി കുടിയേറി താമസിച്ച ഫോര്മോഴ്സ് ബ്രാഞ്ച് സിറ്റിയാലാണ് ഈ ദേവാലയം കോട്ടയം രൂപതയുടെ അരമനപ്പളളിയുടെ പോരായ ക്രൈസ്റ് ദി.കിംഗ് എന്ന പേരിലായിക്കും ഈ പളളിയും അറിയപ്പെടുക.480 പേര്‍ക്ക് ഇരുന്ന് വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കാനുളള സൌകര്യം കൂടാതെ ബാല്‍ക്കണിയും ഉപയോഗയോഗ്യമാണ്.200 ല്‍ പരം പേര്‍ക്ക് ഉപയോഗിക്കാവുന്ന ചാപ്പലും 60 ഓളം പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ്ഹാള്‍ പള്ളിയുടെയും സണ്ഡേസ്കൂളിന്റെയും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 25 ഓളം മുറികള്‍,ബാസ്ക്കറ്റ് ബോള്കോര്ട്ട് ആയി ഉപയോഗിക്കാവുന്നതും സ്റേജ് സൌകര്യമുളളതുമായ വിശാലമായ ഹാള്‍,എല്ലാ സൌകര്യങ്ങളുമുളള രണ്ട് അടുക്കള യുവജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിളാലമായ മുറികള്‍,200 ഓളം കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന വിശാലമായ പാര്‍ക്കിംഗ് ഏരിയാ എന്നിവ ഈ പളളി സമുച്ചയത്തിന്റെ സൈകര്യങ്ങളില്പ്പെടുന്നു.കൂടാതെ വ്കാരിയച്ചന് താമസിക്കുന്നതിനുളള സൌകര്യം ചുരുങ്ങിയ ചിലവില്‍ ഇതിനുളളില്‍ തന്നെ പണിതെടുക്കുവാന്‍ സാധിക്കും. ഇടവക ജനങ്ങലുടെ അകമഴിഞ്ഞ സഹകരണത്താല്‍ ചുരുങ്ങിയ സമയം കൊണ്ട് ഡൌണ്‍ പേയ്മെന്റിനുളള തുക സമാഹരിക്കുവാന്‍ കഴിഞ്ഞു.2010 ജൂണ്‍ 9 ന് വികാരി ഫാദര്‍ ജോസഫ് ശൌരിയാമാക്കില് കൈക്കാര•ാരായ റ്റോമി തൈതറപ്പേല്‍,സിബി പടാഞ്ഞാറേ വാരിക്കാട്ട് ബിനു വണ്ടന്നൂര്‍ എന്നിവര്‍ കോണ്ട്രാക്റ്റില് ഒപ്പിട്ടതോടെ ഡാലസ് പോര്‍ട്ട് വര്‍ത്ത് ക്നാനായ കത്തോലിക്കരുടെ ഒരു വലിയ ചിരകാല സ്വപ്നം പൂവണിഞ്ഞു. സര്‍വ്വീസ് റീയാല്റ്റിയുടെ ബില്ഗ്രാവീസ് ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം ഡോക്യുമെന്റ് ഫാദര്‍ ജോസഫ് ശൌരിയാമാക്കിലിന് കൈമാറി. 2010 -ജൂലൈ 22 മുതല്‍ 25 വരെ ആദ്യമായി ഡാളസില്വച്ച് നടത്തപ്പെടുന്ന ക്നാനായ മാമാങ്കമായ കെ.സി.സി.എന്‍.എ.യുടെ ഓന്പതാമത്തെ കണ്‍വന്‍ഷനുശേഷം ജൂലൈ 26 തിങ്കളാഴ്ച രാവിലെ 10 മണിക്കു ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ക്രൈസ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ പളളിയുടെ ഔദ്യോദീകമായ വെഞ്ചരിപ്പു കര്‍മ്മങ്ങള്‍ ബഹുമാനപ്പെട്ട ബിഷപ്പുമാരും വൈദീകരുടെയും മറ്റു വിശിഷ്ടാതിഥികളുടെയും മഹനായ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നതായിരിക്കും. ഈ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ സാമ്പത്തീകമായും മറ്റുരീതികളിലും സഹായസഹകരണങ്ങള്‍ നല്കിയവരോടും,ബില്‍ഡിംങ്ങ് കമ്മറ്റിയുടെയും പാരീഷ് കൌണ്സിലിലും ഉളള എല്ലാവരോടും സര്‍വ്വോപരി ദൈവത്തോടുമുളള അകമഴിഞ്ഞ നന്ദിയും സ്നേഹവും ഫാദര്‍ ജോസഫ് ശൌരിയമാക്കിയില് രേഖപ്പെടുത്തി.സ്വന്തമായി അച്ചനെ നല്കി ദേവാലയം വാങ്ങുന്നതിനുവേണ്ട സാഹചര്യങ്ങള്‍ ഒരുക്കിക്കുന്ന കോട്ടയം രൂപതയോടും ചിക്കാഗോ സെന്റ് തോമസ് രൂപതയോടും വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ എബ്രഹാം മുത്തോലത്തിനോടു മുളള ഹൃദയം നിറഞ്ഞ നന്ദി പാരീഷ് കൌണ്‍സില്‍ ര്ഖപ്പെടുത്തി. ബാബുപടവത്തില് സിബി കാരക്കാട്ടില്‍ |