ഡാള്ളസില്‍ ക്രിസ്തുരാജിന്റെ തിരുനാള്‍ ഭക്തി നിര്‍ഭരമായി

posted Dec 12, 2010, 8:50 PM by Saju Kannampally   [ updated Dec 12, 2010, 11:17 PM by Knanaya Voice ]

ഡാളസ് ഫോര്‍ട്ട്വര്‍ത്ത് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ നവംബര്‍ 19, 20, 21 തീയതികളില്‍ ആഘോഷിച്ചു. വെള്ളിയാഴ്ച വൈകിട്ട് എഴുമണിക്ക് കൊടിയേറ്റും ലദീഞ്ഞു ബഹുമാനപ്പെട്ട ഫാ. ഗീവര്‍ഗീസ് മാണിക്കരോട്ട് കോറെപിസ്കോപ്പായുടെ നേതൃത്വത്തില്‍ മലങ്കര റീത്തിലുള്ള വി. കുര്‍ബാനയും നടത്തി. ശനിയാഴ്ച 5 മണിക്ക് വി. കുര്‍ബാന ഫാ. ജോസഫ് മേലേടം നയിച്ചു. തുടര്‍ന്ന് മാജിക് ഷോയും വിവിധ കലാപരിപാടികളും ഹ്യൂസ്റ്റന്‍ സരിഗമയുടെ ഗാനമേളയും നടത്തപ്പെട്ടു. ഞായറാഴ്ച 5 മണിക്ക് കോട്ടയം രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നടത്തപ്പെട്ടു. കോട്ടയം രൂപതയുടെ ജൂബിലിയോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സഹായഫണ്ട് പിരിവിന്റെ ഉദ്ഘാടനവും ക്രൈസ്റ് ദി കിംഗ് പള്ളിയുടെ പുതിയ വെബ് സൈറ്റിന്റെ ഉദ്ഘാടനവും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. ഇടവകാംഗങ്ങള്‍ എല്ലാവരും കൂടി നടത്തിയ തിരുനാള്‍ സ്നേഹവിരുന്നോടെ സമംഗളം സമാപിച്ചു. പള്ളി വികാരി ഫാ. ജോസഫ് ശൌരിയാമ്മാക്കയിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പെരുന്നാള്‍ ഭംഗിയായി നടത്തുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചു. തിരുനാളിന് മുമ്പായി നടത്തുന്ന വാര്‍ഷിക ധ്യാനം ഒക്ടോബര്‍ 29, 30, 31 തീയതികളില്‍ നടത്തപ്പെട്ടു. വലിയവര്‍ക്കുവേണ്ടി കാരീസ് ഭവനിലെ ഫാ. കുര്യന്‍ കരിക്കലും കുട്ടികള്‍ക്കുവേണ്ടി ഹ്യൂസ്റ്റണില്‍ നിന്നെത്തിയ ശ്രീ. മാത്തച്ചനും മൂന്നുദിവസം ക്ളാസ്സുകള്‍ എടുത്തു.
ബാബു പടവത്തില്‍ & സിബി കാരക്കാട്ടില്‍

 


 
 
Comments