ഡാള്ളസില്‍ ഓണാഘോഷം അവിസ്മരണിയമായി

posted Sep 7, 2010, 8:08 PM by Knanaya Voice   [ updated Sep 8, 2010, 12:58 AM ]
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ക്നാനായ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ആഗസ്റ് 29 ഞായറാഴ്ച  ഡാളസ് ക്രൈസ്റ് ദ കിംഗ് പളളിയോടു ചേര്‍ന്നുളള ക്നാനായി തൊമ്മന്‍ ഹാളില്‍ വച്ച് ബഹുമാനപ്പെട്ട ഫാദര്‍ ജോസഫ്  ശൌരിയാമാക്കിലിന്റെ ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സാബു പടവത്തിലിന്റെ സ്വാഗത പ്രസംഗത്തിനു ശേഷം ഗംഭീരമായ ഓണ സദ്യയോടെ പരിപാടികള്‍ ആരംഭിച്ചു.കേരളീയ വേഷവിധാനങ്ങള്‍ അണിഞ്ഞെത്തിയ ജനങ്ങള്‍ മഹാബലി തമ്പുരാനെ ചെണ്ടമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. സീനാ മണ്ണില്‍,ഫില്‍മോന്‍ ചിറയില്‍,എബ്രഹാം മാക്കീല്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കെ.സി.സി.എന്‍.എ. ഡാളസ് കണ്‍വെന്‍ഷനില്‍ ഡാളസില്‍ നിന്നും മത്സരവിജയികളായവരെ സെക്രട്ടറി ലിജോ  മച്ചാനിക്കല്‍ അനുമോദിച്ചു. തമ്പി പച്ചിക്കര മോഡറേറ്റര്‍ ആയിരുന്നു.
 
ബാബു പാടവത്തില്‍ 
സിബി കരക്കാട്ടില്‍  
 
Comments