ഡൊമിനിക് ചാക്കോനാല്‍ കെ. സി. വൈ. എല്‍. എന്‍. എ. ഡയറക്ടര്‍

posted Apr 18, 2011, 11:43 PM by Knanaya Voice
അറ്റ്ലാന്റാ: ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ ഡയറക്ടര്‍ ആയി അറ്റ്ലാന്റയില്‍നിന്നുള്ള ഡൊമിനിക് ചാക്കോനാലിനെ സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ നിയമിച്ചു. കെ. സി. വൈ. എല്‍. എന്‍. എയും, കെ. സി. സി. എന്‍. എ. യും ഡൊമിനിക്കിന്റെ നിയമനം വളരെ ആഹ്ളാദത്തോടെയാണ് അംഗീകരിച്ചത്.  അറ്റ്ലാന്റയിലെ ക്നാനായ മക്കള്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം. ശ്രീ. ചാക്കോനാല്‍ പരിചയ സമ്പന്നനായ യൂത്ത് ഡയറക്ടര്‍ ആണ്. ഇന്ത്യയില്‍ പല മേഖലകളില്‍ തന്റെ പാടവം അദ്ദേഹം തെളിയിക്കുകയുണ്ടായി. യുവജന പുരോഗമന സെമിനാറുകളും, ട്രെയിനിംഗ് പ്രോഗ്രാമുകളും ഇന്ത്യയില്‍ പല ഭാഗങ്ങളിലും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപകനായും പ്രിന്‍സിപ്പാളായും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് ഇന്ത്യയില്‍ അദ്ദേഹം സ്വാന്തമായി മേല്‍വിലാസം ഉറപ്പിച്ച വ്യക്തിയാണ്. "ദൈവം തന്നിരിക്കുന്ന കഴിവുകള്‍ നോര്‍ത്ത് അമേരിക്കയിലെ യുവജനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതില്‍ അതിയായ സന്തോഷവും, ഈ കര്‍ത്തവ്യം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും ശ്രീ. ചാക്കോനാല്‍ തന്റെ അഭിമുഖത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. പുതിയ ഡയറക്ടര്‍ ആയി ചുമതലയേറ്റ ശ്രീ. ചാക്കോനാല്‍ വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കെ. സി. വൈ. എല്‍. എന്‍. എ. പ്രസിഡന്റ് അനീഷ് നടക്കുഴയ്ക്കല്‍, സെക്രട്ടറി ആഷ്ലിന്‍ ചാഴിക്കാട്ട് മറ്റ് ഭാരവാഹികളും കെ. സി. സി. എന്‍. എ. ഭാരവാഹികളുമായി ആലോചിച്ച് ഓരോ പരിപാടികളും ആസൂത്രണം ചെയ്യുന്നു. അതില്‍ ഡിസംബറില്‍ അറ്റ്ലാന്റയില്‍ വച്ച് നടത്തുന്ന യൂത്ത് സമ്മിറ്റിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഖത്തറിലെ ക്നാനായ അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം അറ്റ്ലാന്റയില്‍ എത്തി. അറ്റ്ലാന്റയിലെ ക്നാനായ കാത്തലിക അസോസിയേഷന്‍ ഓഫ് ജോര്‍ജ്ജിയയുടെ സെക്രട്ടറിയായി തന്റെ കഴിവുകള്‍ അറ്റ്ലാന്റയില്‍ കാഴ്ചവച്ചു. ജോര്‍ജ്ജിയയിലെ ക്നാനായ മക്കള്‍ക്ക് മറക്കാനാവാത്ത രണ്ട് വര്‍ഷം നല്‍കുകയുണ്ടായി. സമുദായത്തിന്റെ ഒരുമയ്ക്കും പുരോഗതിക്കും വേണ്ടി അഹോരാത്രം പണിയെടുക്കുന്നു. അറ്റ്ലാന്റാ ഹോളി ഫാമിലി ഇടവകാംഗമായ അദ്ദേഹം നാട്ടില്‍ മാറികയിലാണ്. ഭാര്യ സുനി. മക്കള്‍ ആദിത്യ, ആതിര, അനശ്വര. ശ്രീ. ഡൊമിനിക് ചാക്കോനാലിന് അറ്റ്ലാന്റാ ഹോളി ഫാമിലി ഇടവകാംഗങ്ങളുടെയും നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും ഭാവുകങ്ങളും ആശംസകളും നേരുകയുണ്ടായി.

സാജു വട്ടക്കുന്നത്ത്
Comments