ഡോ. ഫിലിപ്പ്‌ കടുതോടി അന്താരാഷ്‌ട്ര ജേര്‍ണല്‍ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗം

posted Apr 15, 2011, 9:26 PM by Unknown user   [ updated Apr 15, 2011, 10:58 PM by Knanaya Voice ]
പാപ്പുവാ ന്യൂ ഗിനി: ചെന്നൈയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന സൗത്ത്‌ ഇന്ത്യന്‍ റ്റീച്ചേഴ്‌സ്‌ യൂണിയന്‍ കൗണ്‍സില്‍ ഓഫ്‌ എഡ്യൂക്കേഷന്‍ റിസേര്‍ച്ചിന്റെ ഔദ്യോഗിക അന്താരാഷ്‌ട്ര വിദ്യാഭ്യാസ ജേര്‍ണലായ എക്‌സ്‌പിരിമന്റ്‌സ്‌ ഇന്‍ എഡ്യൂക്കേഷന്റെ (Experiments in Education), എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക്‌ ഡോ. ഫിലിപ്പ്‌ ജോസഫ്‌ കടുതോടിയെ നോമിനേറ്റ്‌ ചെയ്‌തു. 1954-ല്‍ മദ്രാസില്‍ സ്ഥാപിതമായ ഈ വിദ്യാഭ്യാസ ഗവേഷണ ജേര്‍ണലില്‍ ഇന്ത്യയിലെ വളരെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷകരാണ്‌ മറ്റ്‌ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗങ്ങള്‍. യൂണിവേഴ്‌സിറ്റി ഓഫ്‌ ഗൊരോക്കോയില്‍ ഫാക്കല്‍റ്റി ഓഫ്‌ എഡ്യൂക്കേഷനില്‍ സീനിയര്‍ ലക്‌ചററാണ്‌ ഡോ.ഫിലിപ്പ്‌ കടുതോടി
Comments