ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ദ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും ഭാരത സ്വാതന്ത്യ്രത്തിന്റെ 64-ാം വാര്‍ഷികവും ആചരിച്ചു.15-ാംതീയതി രാവിലെ 10 മണിക്ക് തിരുനാള്‍ കൊടിയേറ്റ്,ലദീഞ്ഞ്,ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന,ദേവാലയം ചുറ്റിയുളള പ്രദക്ഷിണം തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. തിരുനാള്‍ പ്രസുദേന്തി തെക്കനാട്ട് എസ്തപ്പാന്‍് ആന്‍ഡ് ത്രേസ്യാമ്മ ദമ്പതികളുടെ 50-താം വിവാഹ വാര്‍ഷികവും കേക്ക് മുറിക്കുകയും ചെയ്തു.ഡിഡ്രോയിറ്റ് സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ പ്രഥമ തിരുനാള്‍ ആചരണത്തില്‍ ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്,വചനാധിഷ്ഠിത ജീവിതം നയിച്ച് സ്വാതന്ത്രയത്തിന്റെ സൌഭാഗ്യം ആസ്വദിച്ച് ജീവിക്കേണ്ടവരാണെന്നും,അപരന്റെ സ്വാതന്ത്യ്രം നമ്മുടെ ഔദാര്യമാകരുത് അവകാശമാണെന്ന് വികാരി ഫാ മാത്യു മേലേടം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.തിരുനാളില്‍ ലഭിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ലേലം വിളിച്ച് നല്കി. ബബുലു ചാക്കോ നെങ്ങാട്ട് |