ലാസ് വേഗാസ് : അന്തര്‍ദേശീയ തലത്തില്‍ ക്‌നാനായ സമുദായത്തെ സമുന്വയിപ്പിയ്ക്കുവാന്‍ രൂപം കൊടുത്ത ഡയസ്‌പറ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് (ഡി.കെ.സി.സി) എന്ന സംഘടനയിലേയ്ക്ക് മുപ്പതിനായിരത്തില്‍ പരം അംഗങ്ങളുള്ള ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്സ് ഓഫ് നോര്‍ത്ത് അമേരിയ്ക്കയുടെ പ്രതിനിധികളെ ഒക്‌ടോബര്‍ 16 ാം തീയതി ലാസ് വേഗാസ്സില്‍ കൂടിയ കെ.സി.സി.എന്‍.എ യുടെ നാഷണല്‍ കൌണ്‍സില്‍ തിരഞ്ഞെടുക്കുകയുസ്ഥായി.
ഡി.കെ.സി.സി യുടെ വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാനും കെ.സി.സി.എന്‍.എ പ്രസിഡന്റുമായ ശ്രി ജോര്‍ജ് നെല്ലാമറ്റം, ജെനറല്‍ സെക്രട്ടറി സുനില്‍ മാധവപള്ളിയില്‍, ട്രഷറര്‍ ജോസ് പുളിയ്ക്കതൊട്ടിയില്‍ എന്നിവരാണ് തിരഞ്ഞെടുപ്പിന് നേത്രുത്വം നല്‍കിയത് .
നിലവിലുള്ള ഡെലിഗേറ്റ്‌സ് ആയ കെ.സി.സി.എന്‍.എ പ്രസിഡന്റ് ശ്രീ ജോര്‍ജ് നെല്ലാമറ്റം, മുന്‍ പ്രസിഡന്റ് ശ്രീ സണ്ണി കോട്ടൂര്‍ എന്നിവരെ കൂടാതെ ജോര്‍ജ് പുതുക്കുളം മിനസോട്ട, ടോം വിരിപ്പന്‍ ഹ്യൂസ്റ്റ്‌ണ്‍, സിറിയക്ക് പുത്തന്‍പുരയില്‍ ചിക്കാഗോ, ബിജു വലിയ കല്ലുങ്കല്‍ ന്യൂയോര്‍ക്ക്, മനോജ് താനാത്ത് ഒഹയോ,ജോഹാന്‍ തച്ചേട്ട് കാനഡ, സോമന്‍ കോട്ടൂര്‍ അരിസോണ, തുടങ്ങിയവരാണ് ലാസ് വേഗാസ്സില്‍ വച്ച് തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രതിനിധികള്‍. ടോം വിരിപ്പന്‍ |