ഷിക്കാഗോ: ഡയസ്പോറ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ (ഡി.കെ.സി.സി) ആഭിമുഖ്യത്തില്‍ ഓഗസ്റ് 22ന് (തിങ്കള്‍) ഡി.കെ.സി.സി ക്നാനായ സംഗമം നടത്തപ്പെടുന്നു. ഇന്ത്യക്കു വെളിയില്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്നാനായ കത്തോലിക്കാ സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളുമാണ് ഈ സംഗമത്തില്‍ പങ്കെടുക്കുന്നത്.
ഓഗസ്റ് 27,28 തീയതികളില്‍ നടത്തപ്പെടുന്ന കോട്ടയം അതിരൂപത ശതാബ്ദിയുടെ സമാപന ചടങ്ങുകളിലും, ഓഗസ്റ് 25ന് ചൈതന്യ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന ശതാബ്ദി പ്രവാസി സംഗമത്തിലും പങ്കെടുക്കുവാനെത്തുന്ന പ്രവാസി ക്നാനായ കത്തോലിക്കര്‍ക്ക് സൌകര്യപ്രദമായ രീതിയിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സ് റിസോര്‍ട്ടില്‍ ഓഗസ്റ് 22ന് വൈകുന്നേരം അഞ്ചിനാരംഭിക്കുന്ന പ്രോഗ്രാം ബാന്‍ക്വറ്റോടുകൂടി സമാപിക്കും. പങ്കെടുക്കുന്നവര്‍ നേരത്തെ പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ സംബന്ധമായ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കും. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്നാനായ കത്തോലിക്ക സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി 2010 ജനുവരിയിലാണ്് ഡി.കെ.സി.സി രൂപീകരിച്ചത്. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് രക്ഷാധികാരിയും വികാരി ജനറാള്‍ മോണ്‍. മാത്യു ഇളപ്പാനിക്കല്‍ സംഘടനയുടെ സ്പിരിച്വല്‍ ഡയറക്ടറുമാണ്. കെ.സി.സി.എന്‍.എ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം(ചെയര്‍മാന്‍), ജോസ് കോട്ടൂര്‍ (ഡിട്രോയിറ്റ്), രാജു ഓരില്‍ (മിഡില്‍ ഈസ്റ്), സജിമോന്‍ വരകുകാലായില്‍ (ഓഷ്യാന), ഐന്‍സ്റീന്‍ വാലയില്‍ (യൂറോപ്പ്), സിറിയക് കല്ലട (ഇറ്റലി) എന്നിവരടങ്ങുന്നതാണ് ഡി.കെ.സി.സി വര്‍ക്കിംഗ് കമ്മറ്റി. നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള പ്രതിനിധികളായി സിറിയക് ലൂക്കോസ് പുത്തന്‍പുരയില്‍, ബിജു വലിയകല്ലുങ്കല്‍, ജോര്‍ജ് പുതുക്കുളം, ജോഹാന്‍ തച്ചേട്ട്, മനോജ് താനത്ത്, സോമന്‍ കോട്ടൂര്‍, ടോം വിരിപ്പന്‍ എന്നിവര്‍ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സജി വരകുടിലില്‍, ഷെല്ലി നെടുംതുരുത്തി പുത്തന്‍പുരയില്‍, വിനോദ് കിഴക്കനാടിയില്‍, സ്റെബി ചേരിയാക്കല്‍ എന്നിവരാണ് യൂറോപ്പില്‍ നിന്നുള്ള പ്രതിനിധികള്‍. മിഡില്‍ ഈസ്റിനെ ജെയിംസ് മേലേപറമ്പില്‍, ജോപ്പന്‍ മണ്ണാട്ടുപറമ്പില്‍, ജോസ് ഇഞ്ചേനാട്ടില്‍, ജോസ് പാറശേരില്‍, തോമസ് പള്ളിക്കര, ജെയിംസ് ചെറുശേരില്‍ എന്നിവര്‍ പ്രതിനിധീകരിക്കുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെ തെരെഞ്ഞെടുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഓഗസ്റ് 24ന് (ബുധന്‍) രാവിലെ 11 ന് ചൈതന്യ പാസ്ററല്‍ സെന്ററില്‍ ചേരുന്ന ഡി.കെ.സി.സി നാഷണല്‍ കൌണ്‍സില്‍ യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കും. ഡി.കെ.സി.സി ക്നാനായ സംഗമത്തില്‍ ആയിരത്തോളം പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും പങ്കെടുക്കുമെന്ന് വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് നെല്ലാമറ്റം പറഞ്ഞു. ബാന്‍ക്വറ്റിന്റെ ചുമതല സോമന്‍ കോട്ടൂര്‍, ടോം വിരിപ്പന്‍ എന്നിവര്‍ക്കാണ്. വിവിധ രാജ്യങ്ങളില്‍ സമുദായ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒരുമിച്ചുകൂടുവാനും പരിചയപ്പെടുവാനും വേദിയൊരുക്കുകയെന്നതാണ് ഈ സംഗമത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. ജോസ് കണിയാലി |