ഡിട്രോയിറ്റ്‌ ഇടവകയില്‍ കൊന്ത നമസ്‌കാരം ആചരിച്ചു.

posted Oct 14, 2010, 10:17 PM by Anil Mattathikunnel   [ updated Oct 14, 2010, 10:21 PM ]
ഡിട്രോയിറ്റ്‌: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ കൊന്ത നമസ്‌കാരം സമുചിതമായി ആചരിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ ഒമ്പതു വരെ തീയതികളില്‍ വൈകുന്നരം ഏഴിന്‌ ദിവ്യബലിയും, ജപമാലയും നടത്തിയിരുന്നു. പത്താം തീയതി രാവിലെ പത്തിന്‌ ആഘോഷമായ ദിവ്യബലിയും, വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചു വച്ചു കൊണ്ട്‌ ജപമാലയും, വാഴ്‌വും നടത്തി. എല്ലാ ദിവസവും ജപമാലയ്‌ക്കു ശേഷം ഭക്ഷണവും ഒരുക്കിയിരുന്നു. വികാരി ഫാ.മാത്യു
മേലേടം ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി.d1
Comments