ഡിട്രോയിറ്റ്‌ ക്‌നാനായ ദേവാലയത്തില്‍ റിക്രിയേഷന്‍ ആക്ടിവിറ്റീസിനു തുടക്കമായി

posted Aug 12, 2010, 11:17 AM by Anil Mattathikunnel
ഡിട്രോയിറ്റ്‌: സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ അംഗങ്ങളുടെ മാനസികോല്ലാസത്തിനും, കൂട്ടായ്‌മ വര്‍ധിപ്പിക്കുന്നതിനുമായി വിവിധങ്ങളായ റിക്രിയേഷന്‍ ആക്ടിവിറ്റീസിനു തുടക്കം കുറിച്ചു. മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഗെയിമുകളാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌. വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഷട്ടില്‍ ബാഡ്‌മിന്റണ്‍, ടേബിള്‍ ടെന്നീസ്‌, കാരംസ്‌ തുടങ്ങിയ ഗെയിമുകളാണ്‌ ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്‌. എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ 9 വരെയാണ്‌ റിക്രിയേഷന്‍ സമയം. ജയ്‌സ്‌ കണ്ണച്ചാംപറമ്പില്‍ ആണ്‌ റിക്രിയേഷന്‍ കോ ഓര്‍ഡിനേറ്റര്‍. ബിജോയിസ്‌ കവണാന്‍, റെനി പഴയിടത്ത്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.

ജോസ്‌ ചാഴികാട്ട്


Comments