ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകയില്‍ മതബോധന ഒരുക്ക ധ്യാനം നടത്തി. വികാരി ഫാ.മാത്യു മേലേടത്തിന്റെ പ്രാരംഭ പ്രാര്‍ഥനയോടെ തുടങ്ങിയ ധ്യന ശുശ്രൂഷ ടോബി മണമലേത്ത്, ബിബി തെക്കനാട്ട് എന്നിവര്‍ നയിച്ചു. സണ്‍ഡേ സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ധ്യാനത്തില്‍ പങ്കെടുത്തു. സണ്‍ഡേ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ബിജോയിസ് കവണാന്‍, ജോസ് ചാഴികാട്ട്, ജെസീന ചെരുവില്‍, മായ തെക്കനാട്ട്, മെറിന്‍ മാന്തുരുത്തില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ജോസ് ചാഴികാട്ട് |